Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsപാറശാല റെയിൽവേ...

പാറശാല റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ : ട്രെയിൻ എൻജിൻ പാളം തെറ്റി

തിരുവനന്തപുരം : പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് ട്രെയിനിന്റെ എൻജിൻ പാളം തെറ്റി. പുലർച്ചെ 3.30ന് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് തിരുനെൽവേലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിന്റെ എൻജിനിലെ നാല് ചക്രങ്ങളാണ് പാളം തെറ്റിയത്.

കഴിഞ്ഞ ദിവസം മുതൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയാണ്. ഇതേത്തുടർന്നാണ് മണ്ണ് പാളത്തിലേക്ക് ഇടിഞ്ഞു വീണത് .ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിലാണ് വലിയ അപകടം ഒഴിവായത്. സംഭവത്തെ തുടർന്ന് നിരവധി ട്രെയിനുകൾ വൈകുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി: 13.02 കോടി പ്രതിദിന വരുമാനമായി ലഭിച്ചു

തിരുവനന്തപുരം: വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതില്‍ 12.18 കോടി ടിക്കറ്റ്...

ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ ഫലം മേയ് 26ന്

തിരുവനന്തപുരം : 2026 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി | വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 26 ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ...
- Advertisment -

Most Popular

- Advertisement -