Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsപരിസ്ഥിതിലോല മേഖലാ...

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനത്തിനെതിരെ പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഇന്ന് സിപിഎം ഹർത്താൽ

പത്തനംതിട്ട : പരിസ്ഥിതിലോല മേഖല  കരടുവിജ്ഞാപനത്തിൽനിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ ഇന്ന് രാവിലെ 6 ന് തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹർത്താൽ. കോന്നി, റാന്നി താലൂക്കുകളിലെ ഏഴ് വില്ലേജുകളിലാണ് ഹർത്താൽ ആചരിക്കുന്നത്.

പരിസ്ഥിതിലോല മേഖലാ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ജനവാസ മേഖലകളിൽ ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിക്കണമെന്നും, ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്ന നിയന്ത്രണങ്ങളിൽനിന്ന് പ്രദേശങ്ങളെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത് ഏഴ് വില്ലേജുകളിൽ മാത്രമാണെന്നും പത്തനംതിട്ട ജില്ല മുഴുവനും റാന്നി താലൂക്ക് മുഴുവനും ഹർത്താലാണെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി.

കോന്നി, റാന്നി താലൂക്കുകളിൽ ഉൾപ്പെടുന്ന ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ പ്രദേശങ്ങൾ അടങ്ങിയ കോന്നി താലൂക്കിലെ നാല് വില്ലേജുകളും റാന്നി താലൂക്കിലെ മൂന്ന് വില്ലേജുകളുമാണ് ഹർത്താലിന്റെ പരിധിയിൽ വരുന്നത്.

ജനവാസ മേഖലകളെ പരിസ്ഥിതിലോല മേഖലയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാണ് സിപിഎമ്മിന്റെ പ്രധാന ആവശ്യം. വിജ്ഞാപനത്തിൽ ഉൾപ്പെട്ട ഏഴ് വില്ലേജുകളിൽ ഒന്നുപോലും ഒഴിവാക്കാത്ത സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്ന്  സിപി എം ജില്ലാ ഭാരവാഹികൾ അറിയിച്ചു

ഹർത്താൽ പ്രഖ്യാപനത്തിനെതിരെ റാന്നി എംഎൽഎ പഴകുളം മധു രംഗത്തെത്തിയിരുന്നു. ജനങ്ങളെ വഞ്ചിക്കാനാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും പരിസ്ഥിതിലോല മേഖലാ വിഷയത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരാൻ പോലും ഇടതുമുന്നണി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ഹർത്താലിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം പ്രതികരിച്ചു. ജില്ല മുഴുവനും ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്നും ഏഴ് വില്ലേജുകളിൽ മാത്രമാണ് പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് : നെടുമ്പ്രം നിവാസികളുടെ പൊതുകാര്യത്തിലും തത്സമയ പരിഹാരം

തിരുവല്ല: നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ പരിഹാരമാകുന്നു. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ...

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് അന്താരാഷ്ട്ര യോഗത്തിൽ ഇന്ത്യയുടെ ആവശ്യം

ന്യൂഡൽഹി : ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ബ്രിട്ടൺ വിളിച്ച് ചേർത്ത 60 രാജ്യങ്ങളുടെ യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.ഹോർമുസിലെ ആക്രമണങ്ങളിൽ നാവികരുടെ ജീവൻ നഷ്ടമായ ഒരേയൊരു രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി...

- Advertisment -

Most Popular

- Advertisement -