Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsബാങ്ക് നിക്ഷേപ...

ബാങ്ക് നിക്ഷേപ തട്ടിപ്പ് :  തറയിൽ ഫിനാൻസ് ഉടമയ്ക്ക് ഒൻപത് വർഷം തടവു ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും

പത്തനംതിട്ട : ബാങ്ക് നിക്ഷേപ തട്ടിപ്പിൽ ഓമല്ലൂർ തറയിൽ ഫിനാൻസ് ഉടമ സജി പി സാമിന് ഒൻപത് വർഷം തടവു ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 2021 ൽ കോന്നി അരുവാപ്പുലം സ്വദേശി റെജി എന്നയാൾ നൽകിയ പരാതിയിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഓമല്ലൂർ തറയിൽ വീട്ടിൽ സജീ സാമിനെ ശിക്ഷിച്ചത് .

പരാതിക്കാരൻ്റെ ബന്ധുക്കളിൽ നിന്നും 8,70,000 രൂപയാണ് സജീ സാം വാങ്ങിയത്. സജീ സാമിനെതിരെ സമാനമായ നിരവധി പരാതികളുണ്ട്. റെജിയുടെ പരാതിയിൽ അന്നത്തെ പത്തനംതിട്ട സബ് ഇൻസ്പക്ടർ ആയിരുന്ന എസ് ഷൈജു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സ്ഥലം മാറി വന്ന സബ് ഇൻസ്പക്ടർ സാജൻ പീറ്റർ പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രൊസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ബി ബിന്നി ഹാജരായി. കോടതി നടപടികൾ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് കുമാർ ഏകോപിപ്പിച്ചു. കേസിൽ വാദം കേട്ട മൂന്നാം നമ്പർ പത്തനംതിട്ട ജില്ലാ & സെഷൻസ് ജഡ്ജ്, എസ് മിനിമോൾ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാസ്‌പോർട്ട് സേവനങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കാൻ വിദേശകാര്യമന്ത്രാലയത്തിന്റെ നിർദേശം

തിരുവനന്തപുരം : പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിർദേശം. നിരവധി വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും അപ്പോയിന്റ്‌മെന്റിനും അധിക ചാർജുകൾ...

തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പ് : മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

പത്തനംതിട്ട : ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്‌സഭാ...
- Advertisment -

Most Popular

- Advertisement -