Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsസാധനങ്ങളുടെ വിലക്കയറ്റം...

സാധനങ്ങളുടെ വിലക്കയറ്റം ; ഒരാഴ്ചയ്ക്കിടെ പലതിനും ഇരട്ടിയിലധികം വർധന

പത്തനംതിട്ട: നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ താളംതെറ്റിക്കുന്നു. അരി മുതൽ പച്ചക്കറികൾ വരെ വില വർധിച്ചതോടെ അടുക്കളച്ചെലവ് നിയന്ത്രിക്കാനാകാത്ത സ്ഥിതിയിലാണ് കുടുംബങ്ങൾ.

ഒരാഴ്ചയ്ക്കിടെ അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിലയിൽ വലിയ വർധനയുണ്ടായതായാണ് വിപണിയിൽനിന്നുള്ള വിവരം. വിലക്കയറ്റം നിയന്ത്രിക്കാൻ അധികൃതർ ഫലപ്രദമായി ഇടപെടുന്നില്ലെന്ന പരാതിയും ശക്തമായി.

കാലാവസ്ഥാ വ്യതിയാനം, എൽനിനോ പ്രതിഭാസം, വിവിധ സംസ്ഥാനങ്ങളിലെ കാർഷിക ഉൽപാദനത്തിലെ കുറവ് എന്നിവയാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഇതിനുപുറമേ പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള പാചകവാതക, ഇന്ധന വില വർധനയും ജനജീവിതത്തെ ബാധിക്കുന്നുണ്ട്. നിത്യച്ചെലവുകൾ വർധിച്ചതോടെ വരുമാനത്തിന്റെ വലിയൊരു ഭാഗം ഭക്ഷ്യസാധനങ്ങൾ വാങ്ങാൻ ചെലവഴിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.

അരി വിപണിയിലാണ് വിലവർധനയുടെ പ്രധാന പ്രതിഫലനം അറിയുന്നത്. പൊന്നി അരിയുടെ വില കിലോഗ്രാമിന് 60 രൂപയിൽനിന്ന് 70 രൂപയായി ഉയർന്നു. ആന്ധ്ര ജയ, കുറുവ അരികളുടെ വിലയും വർധിച്ചിട്ടുണ്ട്. 46 രൂപയ്ക്ക് ലഭിച്ചിരുന്ന ജയ, കുറുവ അരികൾക്ക് ഇപ്പോൾ 48 രൂപ നൽകണം. ബിരിയാണി അരികളായ കൈമ, കോല എന്നിവയ്ക്കും വില വർധിച്ചു.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ വരൾച്ചയും പ്രകൃതിക്ഷോഭങ്ങളും മൂലം കൃഷി നശിച്ചതാണ് അരിവില വർധനയ്ക്ക് പിന്നിലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഉൽപാദനത്തിലും ലഭ്യതയിലും കുറവുണ്ടാകുന്നത് കേരളത്തിലെ വിപണിയെയും ബാധിക്കുന്നുണ്ട്.

വിപണിയിൽ കൃത്യമായ ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ അരിവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നത്.
അരി മാത്രമല്ല, അടുക്കളയിൽ പതിവായി ഉപയോഗിക്കുന്ന പലവ്യഞ്ജനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്

വില കൂടുതൽ കാരണം സാധാരണക്കാർ പലവ്യഞ്ജനങ്ങൾ വാങ്ങുന്നതിലും നിയന്ത്രണം ഏർപ്പെടുത്തുകയാണ്. ഒരുമിച്ച് കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിനുപകരം ആവശ്യത്തിന് മാത്രം വാങ്ങുന്ന രീതിയിലേക്ക് കുടുംബങ്ങൾ മാറുന്നതായും വ്യാപാരികൾ പറയുന്നു.

പച്ചക്കറി വിപണിയിലും വിലക്കയറ്റം രൂക്ഷമാണ്. ചെറിയ ഉള്ളി, വെളുത്തുള്ളി, ബീൻസ്, പാവയ്ക്ക തുടങ്ങിയവയ്ക്കാണ് വലിയ വിലവർധന.

ഒരാഴ്ച മുൻപ് കിലോഗ്രാമിന് 50 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ ഉള്ളിയുടെ വില 135 രൂപയായി ഉയർന്നു. 100 രൂപ വരെ വിലയുണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 220 രൂപ നൽകണം. കിലോഗ്രാമിന് 60 രൂപയായിരുന്ന ബീൻസിന്റെ വില 100 രൂപയായി വർധിച്ചു. ചെറുനാരങ്ങയുടെ വിലയും കിലോഗ്രാമിന് 150 രൂപയിലെത്തി.

അതേസമയം തക്കാളിയുടെയും സവാളയുടെയും വിലയിൽ കാര്യമായ മാറ്റമില്ലെന്നത് ഉപഭോക്താക്കൾക്ക് നേരിയ ആശ്വാസമാണ്. സാധനങ്ങളുടെ വില ഉയരുന്നതിനൊപ്പം വിപണിയിലെ കച്ചവടവും കുറയുന്നതായി വ്യാപാരികൾ പറയുന്നു. വിലക്കയറ്റം കാരണം ഉപഭോക്താക്കൾ ആവശ്യമായ സാധനങ്ങൾ പോലും വാങ്ങാൻ മടിക്കുന്ന സ്ഥിതിയാണ്. ഇതോടെ ചെറുകിട വ്യാപാരികളുടെ വരുമാനത്തിലും ഇടിവുണ്ടാകുന്നു.

ഓണത്തിന് മുൻപ് വിപണിയിൽ സജീവമായി ഇടപെട്ട ഭക്ഷ്യവകുപ്പ് പിന്നീട് വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നാണ് വ്യാപാരികളുടെ ആരോപണം. പൊതുവിപണിയിൽ വില നിയന്ത്രിക്കുന്നതിനായി സർക്കാർ ഇടപെടൽ ശക്തമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബ്രസീൽ ടീം ഇന്ത്യയിലെത്തും

ന്യൂഡൽഹി : മുൻ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും ഇന്ത്യ-ബ്രസീല്‍ മത്സരം. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി...

തേങ്കുറുശ്ശി ദുരഭിമാനക്കൊല : പ്രതികൾക്ക് ജീവപര്യന്തം

പാലക്കാട്:തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. കൊല്ലപ്പെട്ട അനീഷിന്റെ (27) ഭാര്യ ഹരിതയുടെ അച്ഛൻ പ്രഭുകുമാർ (43), അമ്മാവൻ കെ.സുരേഷ്കുമാർ (45) എന്നിവർക്കാണ് പാലക്കാട് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ശിക്ഷ വിധിച്ചത്.ഇതരജാതിയിൽപെട്ട...
- Advertisment -

Most Popular

- Advertisement -