Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsവിവാഹവാഗ്ദാനം നൽകി...

വിവാഹവാഗ്ദാനം നൽകി യുവതിയെ വഞ്ചിച്ചു:  ഡി.സി.ആർ.ബി സി.ഐക്ക് സസ്പെൻഷൻ

പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി യുവതിയെ സാമ്പത്തികമായും ശാരീരികമായും വഞ്ചിച്ചെന്ന പരാതിയിൽ പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ (ഡി.സി.ആർ.ബി) സർക്കിൾ ഇൻസ്പെക്ടർ ടി.കെ. വിനോദ് കൃഷ്ണയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഐ.ജിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

വിനോദ് കൃഷ്ണ മുൻപ് ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ സി.ഐയായി സേവനമനുഷ്ഠിക്കവെയാണ് പരാതിക്കാരിയായ യുവതിയുമായി സൗഹൃദത്തിലാകുന്നത്. ഭാര്യയുമായി വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി യുവതിയെ തിരുവനന്തപുരത്തെ പൊലീസ് ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഒപ്പം താമസിപ്പിക്കുകയായിരുന്നു.

എന്നാൽ പിന്നീട് സിഐ വാഗ്ദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നാണ് പരാതി. യുവതി ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ട് നൽകിയ പരാതിയെക്കുറിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് : ഋഷികേശ് വർമയും എം.വൈഷ്ണവിയും ഇന്ന് പുറപ്പെടും

പന്തളം: ഈ വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം.വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ...

42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോന്നി : വി കോട്ടയത്ത് 42കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാറയിൽ രോഹിത് സദനത്തിൽ രോഹിതിനെ ( ജോമോൻ ) ആണ് ഇന്ന് (ഞായർ )മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് 4 ദിവസത്തെ...
- Advertisment -

Most Popular

- Advertisement -