Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaനിരവധി മോഷണക്കേസിലെ...

നിരവധി മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി

ആലപ്പുഴ: ചമ്പക്കുളത്ത് പുല്ലങ്ങാടി ഭാഗത്ത് നിരവധി മോഷണങ്ങൾ  നടത്തിയ പ്രതിയെ പോലീസ് പിടികൂടി.  രതീഷ് (പൊടിപാറ വക്കൻ) 35 നെയാണ് നെടുമുടി പൊലീസ് സംഘം പിടികൂടിയത്. ഒക്ടോബർ നാലിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം.

പുല്ലങ്ങടി പളളിയുടെ കുരിശ്ശടിക്ക് തെക്കുവശം ഉള്ള പലചരക്ക് കടയുടെ താഴ് പൊളിച്ച് അകത്തു കയറിയ പ്രതി കടയിൽ നിന്നും  5000/-രൂപയും, മൊബൈൽഫോണും മോഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. കഴിഞ്ഞ 19 ന് പുലർച്ചെ രണ്ടു മണിയോടെ ചമ്പക്കുളം എസ്.എൻ.ഡി.പിയുടെ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിലും ഇയാൾ തന്നെയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

ആലപ്പുഴ കല്ലു പാലത്തിന് സമീപത്ത് നിന്നും എസ്.എച്ച്.ഒ ഇൻസ്പെക്ടർ ബൈജു ജി യുടെ നേതൃത്വത്തിൽ എസ്.ഐ സുധിമോൻ ജി, സീനിയർ സിപിഒ രഞ്ജിത്, മോബിൻ, എബി, സിപിഒ അനു മാത്യു എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭൂകമ്പം : തകർന്ന കെട്ടിടത്തിൽനിന്ന് രേഖകൾ കടത്താൻ ശ്രമിച്ച 5 ചൈനീസ് പൗരന്മാർ പിടിയിൽ

ബാങ്കോക്ക് : ഭൂകമ്പത്തെത്തുടർന്ന് ബാങ്കോക്കിൽ തകർന്നുവീണ കെട്ടിടത്തിൽ നിന്ന് രഹസ്യരേഖകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച 5 ചൈനീസ് പൗരന്മാർ പിടിയിൽ. വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നു വീണിരുന്നു....

ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ കുത്തനെ വർ‌ദ്ധിപ്പിച്ചു

ന്യൂഡൽഹി : രാജ്യത്ത് ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ കുത്തനെ വർ‌ദ്ധിപ്പിച്ചു .ജിയോയും ഭാരതി എയര്‍ടെലുമാണ് താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയിരിക്കുന്നത് .ജിയോ 12.5% മുതൽ 25% വരെ വർധനയാണു വിവിധ പ്ലാനുകളിൽ വരുത്തിയത്....
- Advertisment -

Most Popular

- Advertisement -