Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമൂവാറ്റുപുഴയിൽ നിന്നു...

മൂവാറ്റുപുഴയിൽ നിന്നു ചങ്ങനാശേരിയിലേക്ക് കെഎസ്ആർടിസി സർവീസ്  പ്രതീക്ഷയേകുന്നു

ചങ്ങനാശേരി : മൂവാറ്റുപുഴയിൽ നിന്നു ചങ്ങനാശേരിയിലേക്ക് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ കെഎസ്ആർടിസിക്ക് നൽകിയ കത്ത് ചങ്ങനാശേരിക്ക് പ്രതീക്ഷയേകുന്നു.

എംസി റോഡിനു സമാന്തരമായി കൂത്താട്ടുകുളം – ഉഴവൂർ – മണർകാട് – പുതുപ്പള്ളി – തെങ്ങണ വഴി സർവീസ് നടത്തണമെന്നാണ് നിർദേശം. കോട്ടയം, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന സർവീസ് മികച്ച വരുമാനം നൽകുമെന്നാണ് വിലയിരുത്തൽ. ഈ സർവീസ് ആരംഭിക്കണമെന്ന് ജനകീയ ആവശ്യം ഉയർന്നിരുന്നു. ചങ്ങനാശേരി സ്വദേശിയും കൊച്ചി ഇടപ്പള്ളിയിൽ താമസക്കാരനുമായ രമേശ് മാത്യുവിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എംഎൽഎയുടെ ഇടപെടൽ.

കോട്ടയം, ഏറ്റുമാനൂർ നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി യാത്ര ചെയ്യാം.
നെടുമ്പാശേരിയിലേക്കുള്ള യാത്രക്കാർക്ക് സർവീസ് ഏറെ പ്രയോജനപ്പെടും. കോട്ടയം, എറണാകുളം ജില്ലകളിലെ 12 പഞ്ചായത്തുകളിലൂടെ സർവീസ് കടന്നു പോകും. ചങ്ങനാശേരി പാറേൽ മരിയൻ തീർഥാടന കേന്ദ്രം, പുതുപ്പള്ളി പള്ളി, മണർകാട് കത്തീഡ്രൽ, ഉഴവൂർ പള്ളി, പുതുപ്പള്ളി പള്ളി  തീർഥാടന കേന്ദ്രങ്ങൾ ഈ പാതയിലാണ് തുടങ്ങി നിരവധി കാര്യങ്ങൾ കത്തിൽ സൂചിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട അടച്ചു: കർക്കിടക മാസ പൂജകൾക്കായി ജൂലൈ 15 ന് തുറക്കും.

ശബരിമല: മിഥുനമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട അടച്ചു.  ഇന്ന് പുലർച്ചെ 5 ന് നട തുറന്ന്  തന്ത്രി കണ്Oരര് മഹേഷ് മോഹനരുടെ മുഖ്യ കാർമ്മികത്വത്തിൽ കിഴക്കെ മണ്ഡപത്തിൽ ഗണപതി ഹോമം നടന്നു. തുടർന്ന് ഉഷപൂജ,...

വിനായക ചതുർത്ഥി ഇന്ന്

തിരുവനന്തപുരം : വിനായക ചതുർത്ഥി ഇന്ന്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥി ദിവസം ഗണപതി ഭഗവാന്റെ ജന്മദിനം എന്ന നിലയിലാണ് ആഘോഷിക്കുന്നത്. പഴവങ്ങാടി മഹാഗണപതി ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം,  മള്ളിയൂർ മഹാഗണപതിക്ഷേത്രം,...
- Advertisment -

Most Popular

- Advertisement -