ഹൈദരാബാദ് : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്രന്യൂനമർദം ശക്തിപ്രാപിച്ച് ‘അർണബ്’ ചുഴലിക്കാറ്റായി മാറിയതോടെ മുൻകരുതലുകൾ നടപ്പാക്കി സംസ്ഥാനങ്ങൾ .ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ആന്ധ്രാപ്രദേശ്, ദക്ഷിണ ഒഡീഷ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണ് .ബുധനാഴ്ച രാവിലെയോടെ ബാപട്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിൽ യാനത്തിന് സമീപം ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഒക്ടോബര്‍ 27, 28 തീയതികളില്‍ ആന്ധ്രായിലെയും സമീപ പ്രദേശങ്ങളിലെ വിവിധ സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ 53 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ ദക്ഷിണ തീര റെയില്‍വേയുടെ തീരുമാനിച്ചു .യാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുമ്പ് ട്രെയിനുകളുടെ പുതുക്കിയ സര്‍വീസ് വിവരങ്ങള്‍ ഔദ്യോഗിക റെയില്‍വേ സംവിധാനങ്ങളിലൂടെ പരിശോധിക്കണമെന്ന് അധികൃതര്‍ യാത്രക്കാരോട് നിര്‍ദേശിച്ചു.





