Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅര്‍ണബ് കരതൊട്ടു...

അര്‍ണബ് കരതൊട്ടു : ആന്ധ്രയിലും ഒഡീഷയിലും കനത്ത മഴയും നാശനഷ്ടവും

ഹൈദ്രബാദ്: അതിതീവ്ര ചുഴലിക്കാറ്റായ അര്‍ണബ്  ആന്ധ്രാപ്രദേശിലെ കാക്കിനാഡയ്ക്ക് സമീപമുള്ള യാനത്തിൽ കരതൊട്ടു. ഇന്ന് പുലര്‍ച്ചെ മുതല്‍ കാറ്റ് കരയിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത്. യാനത്തിന് തെക്ക് ഭാഗത്തായി, ബാപറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള ആന്ധ്രാ തീരത്ത് അതിതീവ്ര അര്‍ണബ കരതൊട്ടത്.

മണിക്കൂറില്‍ 125-135 കിലോമീറ്റര്‍ വേഗതയില്‍ സ്ഥിരമായി വീശിയടിച്ച കാറ്റിന്, 150 കിലോമീറ്റര്‍ വരെ വേഗതയില്‍ ആഞ്ഞടിച്ചു. പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടുന്ന പ്രക്രിയ പൂര്‍ത്തിയായത്. കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശ ആന്ധ്രാ, യാനം, തെക്കന്‍ ഒഡീഷയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുകയാണ്.

മേഖലയില്‍ കനത്ത ജാഗ്രത മുന്നറിയിപ്പുണ്ട്. ആന്ധ്രയില്‍ 2199 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ഇതിനകം 1351 ഗര്‍ഭിണികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 12 എന്‍ഡിആര്‍എഫ് സംഘങ്ങളെയും 10 എസ്ഡിആര്‍എഫ് സംഘങ്ങളെയും വിവിധ ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍, വ്യോമ ഗതാഗതം താറുമാറായി. അന്‍പതിലധികം ട്രെയിനുകള്‍ റദ്ദാക്കി. സൗത്ത് കോസ്റ്റ് റെയില്‍വേ 24 ട്രെയിനുകളും ഈസ്റ്റ് കോസ്റ്റ് റെയില്‍വേ 22 ട്രെയിനുകളുമാണ് റദ്ദാക്കിയത്. 600 കിലോമീറ്റര്‍ റെയില്‍വേ ട്രാക്കുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. വിജയവാഡ, വിശാഖപട്ടണം വിമാനത്താവളങ്ങളില്‍ നിന്നുള്ള 21 വിമാനങ്ങള്‍ ചൊവ്വാഴ്ച റദ്ദാക്കിയിരുന്നു. ബുധനാഴ്ച വിജയവാഡയില്‍ നിന്നുള്ള 15 വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് പരക്കെ മഴ തുടരും : 6 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.നാളെ കോഴിക്കോട് മുതൽ കാസർകോട് വരെയുള്ള നാലു...

വഖഫ് ഭേദഗതി : കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു – രാജീവ് ചന്ദ്രശേഖർ

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഭരണഘടന നല്‍കുന്ന അവകാശം...
- Advertisment -

Most Popular

- Advertisement -