Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ചൂട്...

സംസ്ഥാനത്ത് ചൂട് കൂടുന്നു ; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കാന്‍ സാധ്യത. ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ താപനില സാധാരണയെക്കാള്‍ മൂന്ന് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തുലാവര്‍ഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്തമഴ ലഭിച്ചിരുന്നു.

എന്നാല്‍ ശക്തമായ മഴ കിട്ടി ഏതാനും ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് ചൂട് കൂടുമെന്ന മുന്നറിയിപ്പ് വന്നിരിക്കുന്നത്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 11  മുതല്‍ ഉച്ചയ്ക്ക് ശേഷം 3  വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഹെമറ്റോളജി വിഭാഗത്തിന്റെയും ഹീമോഫീലിയ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് പത്തനംതിട്ടയുടെയും സംയുക്തസഹകരണത്തിൽ ഹീമോഫീലിയ രോഗികൾക്കുള്ള സ്വാശ്രയ സംഘം രൂപീകരിച്ചു. സംഘത്തിന്റെ...

ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേ നടയിൽ  ഭക്തർ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേനടയിൽ  ഭക്തരുടെ നേതൃത്വത്തിൽ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു. ആചാരലംഘനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്രീവല്ലഭൻ സദ്ബുദ്ധി പകരട്ടെയെന്ന പ്രാർഥനയോടെ ഭക്തർ ഒന്നുചേർന്ന് ഘോഷയാത്രയായി  പള്ളിവേട്ടയാലിനു പ്രദക്ഷിണം ചെയ്ത് ...
- Advertisment -

Most Popular

- Advertisement -