തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരസമിതി കൺവീനർ വളർമതി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു.വളര്‍മതിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്കു മാറ്റി.
നേരത്തേ സ്ഥലത്തെത്തി പരിശോധന നടത്തിയ ആർ.എം.ഒ. ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വളർമതിയുടെ ആരോഗ്യനില മോശമാണെന്ന് അറിയിച്ചിരുന്നു .എന്നാൽ നിരാഹാരസമരം അവസാനിപ്പിക്കില്ലെന്ന് വളർമതി അറിയിച്ചു. അതിനിടെ വളർമതിയെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം യുവമോർച്ച പ്രവർത്തകർ തടഞ്ഞു
എന്നാല്‍ പ്രതിഷേധക്കാരെ തള്ളിമാറ്റി പൊലീസ് വളര്‍മതിയെ ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി .സമരം പൊളിക്കാനുള്ള സർക്കാർ നീക്കത്തിന്റെ ഭാഗമായാണ് വളര്‍മതിയെ അറസ്റ്റ് ചെയ്തു നീക്കിയതെന്നും സമരക്കാർ ആരോപിച്ചു





