Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല പെരുന്നാൾ:...

പരുമല പെരുന്നാൾ: സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

പത്തനംതിട്ട: പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരുമല പള്ളിയിലും പരിസര പ്രദേശങ്ങളിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നവംബർ 1, 2 തീയതികളിലായി നടക്കുന്ന പെരുന്നാളിൽ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വലിയ തോതിൽ തീർത്ഥാടകരും സന്ദർശകരും എത്തുമെന്നതിനാൽ സുരക്ഷ, ക്രമസമാധാനം, ഗതാഗത നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ജില്ലാ പോലീസ് പൂർത്തിയാക്കി.

പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർക്കായി വിശദമായ നിർദ്ദേശങ്ങളും മാർഗനിർദേശങ്ങളും നൽകുന്ന യോഗം സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നുമാത്രം 500-ലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിവിധ ഡ്യൂട്ടികൾക്കായി നിയോഗിക്കുന്നത്. പെരുന്നാൾ ദിവസങ്ങളിൽ തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടന അന്തരീക്ഷം ഉറപ്പാക്കുകയാണ് പോലീസിന്റെ ലക്ഷ്യമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു

പള്ളിയും പരിസര പ്രദേശങ്ങളും 11 സെക്ടറുകളായി തിരിച്ച് ഡിവൈഎസ്പിമാരുടെ മേൽനോട്ടത്തിൽ സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നത്. രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഓരോ സെക്ടറിലെയും പോലീസ് ഉദ്യോഗസ്ഥർ അതത് മേഖലകളിലെ ക്രമസമാധാന പാലനം, വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുഗമമായ സഞ്ചാരം, തിരക്ക് നിയന്ത്രണം, സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

നവംബർ 2-ന് ഉച്ചകഴിഞ്ഞ് നടക്കുന്ന റാസയിലും വലിയ ജനപങ്കാളിത്തമുണ്ടാകും. നവംബർ 1-ന് നടൻ മമ്മൂട്ടി പള്ളിയിലെ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ അന്നേ ദിവസം പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ആൾക്കൂട്ട നിയന്ത്രണ സംവിധാനങ്ങളും ഏർപ്പെടുത്തും.

പരുമല പാലം മുതൽ പള്ളി പ്രവേശന കവാടം വരെയുള്ള പ്രധാന റോഡിൽ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തും. ഘോഷയാത്രയുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും നിശ്ചിത നിയന്ത്രണങ്ങളോടെ പള്ളിവളപ്പിലേക്ക് പ്രവേശനം അനുവദിക്കുക. റോഡരികിലെ അനധികൃത കച്ചവടങ്ങളും വാഹനഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന പ്രവർത്തനങ്ങളും നിയന്ത്രിക്കും.

തീർത്ഥാടകരുടെ സഞ്ചാരത്തിനും വാഹനങ്ങളുടെ സുഗമമായ നീക്കത്തിനും തടസ്സമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസ് നിരന്തര നിരീക്ഷണം നടത്തും.  പോലീസിന്റെ നിർദ്ദേശങ്ങളോട് തീർത്ഥാടകരും പൊതുജനങ്ങളും പൂർണമായി സഹകരിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വെസ്റ്റ് നൈൽ പനി : ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ; മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ...

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ നാളെ മഹാവിഷ്ണുവിന് ചക്രാബ്ജപൂജ; പൂജവയ്പിന് വിപുലമായ ഒരുക്കങ്ങൾ

കോട്ടയം :  പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഭക്തിസാന്ദ്രമായി പുരോഗമിക്കുന്നു. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഒക്ടോബർ 16 വെള്ളിയാഴ്ച ഷഷ്ഠിദിനത്തിൽ മഹാവിഷ്ണുവിന് വിശേഷാൽ ചക്രാബ്ജപൂജ നടക്കും. നവരാത്രിക്കാലത്ത് വർഷംതോറും മഹാവിഷ്ണുവിന് നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട...
- Advertisment -

Most Popular

- Advertisement -