Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiഗ്യാനേഷ് കുമാറിന്റെ...

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധ മാർച്ച് ഡൽഹിയിൽ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം നടത്തുന്ന ചലോ ദില്ലി പ്രതിഷേധ മാർച്ച് ന്യൂഡൽഹിയിൽ. ദേശീയപതാകയേന്തി പ്രവർത്തകർക്ക് പിന്നാലെ രാഹുൽ ഗാന്ധിയും വാഹനത്തിൽ റാലിയെ അഭിസംബോധന ചെയ്യാനായി എത്തി. റാലിയെ തുടർന്ന് രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത.

സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ബിജെപി ദേശീയ ആസ്ഥാനത്തിന് ചുറ്റും സുരക്ഷ ശക്തമാക്കി. രാവിലെ മുതൽ തന്നെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേതാക്കളും പ്രവർത്തകരും സമരവേദികളിലേക്ക് എത്തി. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ മുതിർന്ന നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, ശശി തരൂർ, സച്ചിൻ പൈലറ്റ്, വി.ഡി. സതീശൻ എന്നിവരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുകൂടി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യത്തിന്റെ ഒറ്റക്കെട്ടായ ഐക്യം പ്രതിഫലിക്കുമെന്നും ന്യായത്തിനായുള്ള ഈ സമരത്തിൽ ജനങ്ങൾ ഒപ്പമുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി. കേരള ഹൗസിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് മന്ത്രിമാരും പുറപ്പെട്ടു. കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ എത്തിയിട്ടുണ്ട്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലേക്ക് എംപിമാരും സുർജിത് ഭവനിൽ നിന്ന് എം.വി. ഗോവിന്ദൻ, പി. രാജീവ് ഉൾപ്പെടെയുള്ള സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കളും മാർച്ചിനായി പുറപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി

ന്യൂഡൽഹി : കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണ പരിപാടി (LHDCP) പരിഷ്കരണത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി.ദേശീയ മൃഗ രോഗ നിയന്ത്രണ പരിപാടി (NADCP), കന്നുകാലി ആരോഗ്യ-രോഗ നിയന്ത്രണം (LH&DC), വെറ്ററിനറി മെഡിക്കൽ ഷോപ്...

ആറൻമുള എൻജിനീയറിംഗ് കൊളേജിൽ ടെക്സ് പാർക്ക് 26-ന് തുടക്കമായി

ആറന്മുള: ആറൻമുള എൻജിനീയറിംഗ് കോളേജിൽ 'ടെക്സ്പാർക്ക് 26' ഇന്നവേഷൻ സമ്മിറ്റിന് തുടക്കമായി.  'ടെക് സ്പാർക്ക് 26 ന്റെ ഔദ്യോഗിക ഉദ്ഘാടനവും 'ടെക് ജീനിയസ് ക്വിസ്' വിജയികൾക്കുള്ള അനുമോദനവും സഹകരണ-എക്സൈസ്  മന്ത്രി എം. ലിജു ...
- Advertisment -

Most Popular

- Advertisement -