Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsChennaiസൂപ്പർഹിറ്റ് സിനിമ...

സൂപ്പർഹിറ്റ് സിനിമ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്; റീ-റിലീസ് ഡിസംബർ 11-ന്

ചെന്നൈ: തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റീ-റിലീസ് ചെയ്യുമെന്ന് മെഗാ പ്രൊഡ്യൂസർ കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. റീ-റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു.

സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993ൽ പുറത്തിറങ്ങിയ ‘ജെന്റിൽമാൻ’. ആക്ഷൻ കിംഗ് അർജുൻ നായകനായി എത്തിയ ചിത്രം അക്കാലത്ത് ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. എ.ആർ. റഹ്മാൻ ഒരുക്കിയ ഹിറ്റ് ഗാനങ്ങളും ശങ്കറിന്റെ മേക്കിങ്ങും അർജുന്റെ പ്രകടനവും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.4K അൾട്രാ എച്ച്.ഡി ദൃശ്യാനുഭവത്തോടെയും 7.1 സറൗണ്ട് സൗണ്ടോടെയുമാണ് ചിത്രം വീണ്ടും എത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാൻ ഹൈക്കമാൻഡിൽ അനിശ്ചിതത്വം: അടൂർ പ്രകാശിന്റെ പരാതിയിൽ തൽക്കാലം നടപടിയില്ല

പത്തനംതിട്ട : കേരളത്തിലെ കോൺഗ്രസിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഉന്നയിച്ച പരാതിയിൽ ഹൈക്കമാൻഡ് തലത്തിൽ തുടർനടപടി വൈകുന്നു. സംസ്ഥാന കോൺഗ്രസിലെ ഭിന്നത പരിഹരിക്കുന്നതിനായി കൂട്ടായ ചർച്ച നടത്തുമെന്ന...

അയൺ ബോക്സിൽ നിന്നും തീ പടർന്നു : അതിരമ്പുഴയിൽ വീടിനുള്ളിൽ തീ പടർന്നു

കോട്ടയം: അയൺ ബോക്സ് ഓഫാക്കാൻ മറന്നതിനെ തുടർന്ന് അതിരമ്പുഴയിൽ വീടിൻ്റെ മുറികൾക്ക് തീപിടിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. കോട്ടയം അതിരമ്പുഴ പഞ്ചായത്തിൽ അനമല ഭാഗത്ത് താമസിക്കുന്ന രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീ പിടിച്ചത്. പുലർച്ചെ...
- Advertisment -

Most Popular

- Advertisement -