Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsനെൽകൃഷിയിൽ യന്ത്രവൽക്കരണവുമായി...

നെൽകൃഷിയിൽ യന്ത്രവൽക്കരണവുമായി കുറ്റൂർ കൃഷിഭവനും കൃഷി വിജ്ഞാന കേന്ദ്രവും

തിരുവല്ല: കുറ്റൂർ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ആത്മ പദ്ധതിയുടെ ഭാഗമായി നെൽകൃഷിയിൽ ഡ്രം സീഡർ ഉപയോഗിച്ചുള്ള വിതയ്ക്കൽ പ്രദർശന പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്  പ്രസന്ന സതീഷ് നിർവഹിച്ചു. പുളിക്കിഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ജോ.ഇലഞ്ഞിമൂട്ടിൽ മുഖ്യ പ്രഭാഷണവും, പത്തനംതിട്ട കാർഡ് കൃഷി വിജ്ഞാന കേന്ദ്രം സബ്ജെക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് വിനോദ് മാത്യു പദ്ധതി വിശദീകരണം നടത്തി.

കൃഷി ഓഫീസർ താരാ മോഹൻ പദ്ധതിയ്ക്കു വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി. പാടശേഖര സമിതി പ്രസിഡന്റ്‌ കെ എസ്സ് എബ്രഹാം, സെക്രട്ടറി എൻ റ്റി എബ്രഹാം, വാർഡ് മെമ്പർ ശോശാമ്മ, അന്നമ്മ എബ്രഹാം, എം എം മാത്യു, കൃഷിഭവൻ ഉദ്യോഗസ്ഥർ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായി.

കോതവിരുതി പാടശേഖരത്തിലെ പത്ത് കർഷകർക്കാണ് ഈ സാങ്കേതികവിദ്യയിൽ ഡെമോൺസ്ട്രേഷൻ നൽകിയത്. കെ വി കെ യാണ് ഡ്രം സീഡർ കർഷകർക്ക് ലഭ്യമാക്കിയത്. കെ വി കെ ഉദ്യോഗസ്ഥരുടെയും കൃഷി ഭവൻ ഉദ്യോഗസ്ഥരുടെയും ദിവസങ്ങൾ നീണ്ട ഇടപെടീലും കൃഷിയിട സന്ദർശനവുമാണ് മൂലമാണ് പദ്ധതി സാധ്യമായത്.

നെൽകൃഷിയിൽ ആധുനിക കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും കൃഷിച്ചെലവ് കുറച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഡ്രം സീഡർ ഉപയോഗിച്ച് വിത്തുകൾ കൃത്യമായ അകലത്തിൽ വിതയ്ക്കുന്നതിന്റെയും ഡോളമൈറ്റ് പ്രയോഗത്തിലൂടെ മണ്ണിന്റെ അമ്ലത നിയന്ത്രിച്ച് നെൽച്ചെടികളുടെ വളർച്ച മെച്ചപ്പെടുത്തുന്നതിന്റെയും പ്രായോഗിക രീതികൾ കർഷകർക്ക് പരിചയപ്പെടുത്തി.

ആദ്യ ഘട്ടങ്ങളിൽ കള ശല്യം കൂടുതൽ ആയിരിക്കുമെങ്കിലും കള നിയന്ത്രണം ഫല പ്രദമായി നടപ്പിലാക്കിയാൽ ലഭിക്കുന്ന ഫലം വളരെ നല്ലതായിരിക്കുമെന്നും, യന്ത്രവത്കൃത വിതയ്ക്കൽ വഴി സമയവും തൊഴിൽച്ചെലവും ലാഭിക്കാനാകുമെന്നും കൃഷി ഓഫീസർ വിശദീകരിച്ചു. ഇത്തരം സാങ്കേതികവിദ്യകൾ കൂടുതൽ കർഷകരിലേക്ക് എത്തിക്കുന്നതിനും നെൽകൃഷിയുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനും തുടർപരിപാടികൾ സംഘടിപ്പിക്കുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് 8 ആനകൾ ചരി‍ഞ്ഞു

ദിസ്പൂർ : രാജധാനി എക്സ്പ്രസ് ട്രെയിനിടിച്ച് എട്ട് ആനകൾ ചരിഞ്ഞു.അസമിലെ ​ഹൊജായിയിൽ പുലർച്ചെയാണ് സംഭവം.അപകടത്തിനു പിന്നാലെ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. അപകടത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്ന് റെയിൽവേ അധികൃതർ...

പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഉടൻ എംഒയു ഒപ്പിടണം : ബിജെപി

തിരുവനന്തപുരം : സംസ്ഥാനത്തെ കുട്ടികളുടെ വിദ്യാഭ്യാസ ഭാവിയെ രാഷ്‌ട്രീയ താൽപര്യങ്ങളുടെ പേരിൽ ബലികൊടുക്കരുതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ ശ്രീലേഖ ഐപിഎസ്. ഭാരതത്തിലെ വിദ്യാഭ്യാസ നയം കൂടുതൽ വികസിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യങ്ങൾ...

അഭിമുഖം

- Advertisment -

Most Popular

- Advertisement -