Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീ ശങ്കരാ...

ശ്രീ ശങ്കരാ വിദ്യാപീഠം സ്ക്കൂളിൽ പ്രവേശനോത്സവും പരിസ്ഥിതി ദിനാഘോഷവും

തിരുവല്ല : തിരുവല്ല  ശ്രീ ശങ്കരാ വിദ്യാപീഠം സ്ക്കൂളിൽ പ്രവേശനോത്സവും പരിസ്ഥിതി ദിനാഘോഷവും നടന്നു. ഈ  അധ്യയന വർഷം അഗ്നിഹോത്രത്തോടുകൂടിയാണ് ഈ  അധ്യയന വർഷചടങ്ങുകൾ ആരംഭിച്ചത്. വിദ്യാലയത്തിൽ എത്തിയ നവാഗതരെയും  രക്ഷിതാക്കളെയും മറ്റു കുട്ടികളെയും സമിതി അംഗങ്ങളെയും ആരതി ഉഴിഞ്ഞ് സ്വാഗത ഗാനത്തോടെ  സ്വീകരിച്ചു. 

മുൻ മുൻസിപ്പൽ കൗൺസിലറും വിദ്യാലയ സമിതി അംഗവുമായ  പി എസ് മനോഹരൻ  പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു.  ഭാരതീയ വിദ്യാനികേതൻ പത്തനംതിട്ട ജില്ലാ ജോയിൻ സെക്രട്ടറി ബി.മഹേഷ് കുമാർ അധ്യക്ഷത വഹിച്ചു.പുതുതായി എത്തിയ കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങൾ നൽകി. സ്കൂൾ പ്രിൻസിപ്പൽ  ആചാര്യ രതി കെ എം, ജന്യ നന്ദൻ, വിദ്യാലയ സമിതി പ്രസിഡന്റ് പി കെ വേണുഗോപാൽ, ദേവു ബാബു എന്നിവർ പ്രസംഗിച്ചു.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസംഗം, ചിത്രരചന മത്സരങ്ങൾഎന്നിവ നടന്നു. പരിസ്ഥിതി ദിനാചരണത്തിനു A. M. സന്ദീപ് നേതൃത്വം നൽകി. കുട്ടികൾക്കായുള്ള പഠനോപകരണ വിതരണവും നടത്തി. വേസ്റ്റ് മാനേജ്മെൻ്റ് എന്ന വിഷയത്തിൽ  ക്രിസ്റ്റഫർ ക്ലാസ് നയിച്ചു.  110 വിദ്യാർത്ഥികളും  60 ഓളം രക്ഷിതാക്കളും മാതൃസമിതി ക്ഷേമസമിതി അംഗങ്ങളും  പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും –  ഗുരുവായൂർ പ്രഭാകർ ജി

തിരുവല്ല: ഭഗവാനിൽ ഉള്ള ആത്മസമർപ്പണം  ആനന്ദാനുഭൂതിയിലേക്ക് നയിക്കും എന്ന്  ഗുരുവായൂർ പ്രഭാകർ ജി. കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നടുക്കുന്ന 40 - മത് ഭാഗവത സത്ര പ്രഭാഷത്തിൽ  ഭിക്ഷു ഗീത എന്ന വിഷയത്തിൽ...

ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ മാറ്റം

കോന്നി : ഇക്കോ ടൂറിസം സെന്ററിലെയും ആനത്താവളത്തിലെയും പ്രവർത്തന സമയത്തിൽ വനംവകുപ്പ് മാറ്റം വരുത്തി. ആനത്താവളത്തിൽ ആനകൾക്ക് വ്യായാമം നൽകുന്നതിന്റെ ഭാഗമായാണ് സമയം പുന:ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ...
- Advertisment -

Most Popular

- Advertisement -