Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsനഗരസഭയിൽ നടന്ന...

നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ് ബിജെപി ബഹിഷ്കരിച്ചു

തിരുവല്ല : തിരുവല്ല നഗരസഭയിൽ നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പ്   ബിജെപി ബഹിഷ്കരിച്ചു. കൗൺസിൽ ഹാളിൽ പ്രതിഷേധം അറിയിച്ചതിനു ശേഷം നഗരസഭ കവാടത്തിൽ കൗൺസിലർമാർ പ്രതിഷേധ ധർണ്ണ നടത്തി.

അടിക്കടി ഉണ്ടാകുന്ന തെരഞ്ഞെടുപ്പുകൾ  നഗരസഭ പ്രവർത്തനങ്ങളെ താറുമാറാക്കുകയാണ്. തിരുവല്ല നഗരത്തിന്റെ വികസനമോ റോഡുകളും ലൈറ്റുകളും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ നടപ്പിലാക്കുന്നില്ല.

പാലിയേക്കര കാട്ടുക്കര റോഡ്, അഴിയിടത്ത് ചിറ ഉത്രമേൽ റോഡ്, കാഞ്ഞിരവേലിൽ പാലം റോഡ്, ബ്രെയികിഡ്സ്‌ മാലിയിൽ റോഡ്, നെടുംപുറത്ത് കൊട്ടാരം റോഡ്, വാളം പറമ്പിൽ പുറയാറ്റ് റോഡ്,കുറിച്ചി ക്ഷേത്രം റോഡ് എന്നിവ അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തണം.

നഗരത്തിലെ തെരുവുവിളക്കുകൾ മാസങ്ങളായി അണഞ്ഞു കിടന്നിട്ടും നഗരസഭ കാര്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കിയില്ല.  ഭരണപക്ഷം കാര്യക്ഷമമല്ലാത്തതിനാൽ ഉദ്യോഗസ്ഥരും അവരവർക്ക് തോന്നുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്.കൗൺസിലർമാർ ആരോപിച്ചു .

ബിജെപി പാർലമെന്റ് പാർട്ടി നേതാവ് ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർ മാരായ വിജയൻ തലവന, ഗംഗ രാധാകൃഷ്ണൻ,വിമൽ ജി,പൂജാ ജയൻ, മിനി പ്രസാദ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജി എൻ പണിക്കർക്ക് സാഹിത്യ പരിഷത്ത് ശതാബ്ദി പുരസ്കാരം സമർപ്പിച്ചു

തിരുവനന്തപുരം : സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ശതാബ്ദി പുരസ്കാരം പരിഷത്ത് പ്രസിഡണ്ട് ഡോ. ടി. എസ് ജോയി പ്രശസ്ത എഴുത്തുകാരനായ ജി. എൻ പണിക്കർക്ക് സമർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും അദ്ദേഹം...

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു

കോഴിക്കോട് : ഷിഗല്ല ബാധിച്ച് മൂന്നര വയസുകാരി മരിച്ചു .കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.  കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.  ആനക്കുഴിക്കര ഭാഗത്തും 5 പേർക്ക്...
- Advertisment -

Most Popular

- Advertisement -