Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsലോക കേരള...

ലോക കേരള സഭ ഉദ്ഘാടനം വൈകിട്ട് 3 മണിക്ക്

തിരുവനന്തപുരം : കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഇന്ന് നടക്കുന്ന ലോകകേരള സഭയുടെ ഉദ്ഘാടനം വൈകിട്ട് 3 മണിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ 9.30ന് നടത്താനിരുന്ന ഉദ്ഘാടനത്തിൻ്റെ സമയം മാറ്റിയത്.

വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ കുടിവെള്ളക്ഷാമം  നേരിടാൻ കർമ്മ പദ്ധതി തയ്യാറാക്കണം-മന്ത്രി പി പ്രസാദ്

ആലപ്പുഴ: ജില്ലയിലെ കുടിവെള്ളക്ഷാമം നേരിടാൻ ജല അതോറിറ്റി കർമ്മ പദ്ധതി തയ്യാറാക്കണമന്ന് കൃഷി വകുപ്പ്  മന്ത്രി പി പ്രസാദ് പറഞ്ഞു. വരൾച്ചയും കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മന്ത്രിയുടെ അധ്യക്ഷതയിൽ...

സെമിത്തേരിയിൽ നിന്നും വീണ്ടും ഗ്രാനൈറ്റ്  മോഷണം

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും സെമിത്തേരിയിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയി. ആനിക്കാട് നൂറോമ്മാവ് സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് ഷീറ്റാണ് ഇത്തവണ കവർന്നത്. സംഭവത്തിൽ പള്ളി...
- Advertisment -

Most Popular

- Advertisement -