Thursday, July 2, 2026
No menu items!

subscribe-youtube-channel

HomeEducationസിവിൽ സർവീസ്...

സിവിൽ സർവീസ് ആദ്യഘട്ട പരീക്ഷ ജൂൺ 16ന്

തിരുവനന്തപുരം : വിവിധ കേന്ദ്രസർക്കാർ സർവീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2024-ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ 16ന് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുമുള്ള രണ്ടു സെഷനുകളായാണ് പരീക്ഷ. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ 61 കേന്ദ്രങ്ങളിലായി ഏകദേശം 23666 പേരാണ് പരീക്ഷ എഴുതുന്നത്.

പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കണം. ഇ-അഡ്മിറ്റ് കാർഡിൽ (ഹാൾടിക്കറ്റ്) അനുവദിച്ചിരിക്കുന്ന കേന്ദ്രത്തിൽ മാത്രമെ പരീക്ഷ എഴുതാൻ അനുവദിക്കൂ. ഇ-അഡ്മിറ്റ് കാർഡിനൊപ്പം പാസ്പോർട്ട് സൈസ് ഫോട്ടോയും ഇ-അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന ഒറിജിനൽ ഐഡന്റിറ്റി കാർഡും കൈയ്യിൽ കരുതണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമെ ഉത്തരസൂചിക പൂരിപ്പിക്കാവൂ. ബാഗുകൾ, മൊബൈൽഫോണുകൾ, ക്യാമറകൾ, ഇലക്ട്രോണിക് വാച്ചുകൾ മറ്റ് ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രോണിക് ബ്ലൂടൂത്ത് / ഐറ്റി ഉപകരണങ്ങൾ പരീക്ഷാഹാളിലോ, പരീക്ഷാ കേന്ദ്രത്തിലോ അനുവദിക്കില്ല. പരീക്ഷാസമയം തീരുന്നതുവരെ ഒരു പരീക്ഷാർഥിയെയും പുറത്തു പോകാൻ അനുവദിക്കില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസ് : വിദേശത്തുള്ള അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി

തിരുവല്ല : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.ഇന്ത്യൻ എംബസിയിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴിയാണ് അതിജീവിത മൊഴി നൽകിയത്. ഹൈക്കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ്...

സ്ത്രീകളിലെ അര്‍ബുദം : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന് ഇന്ന് തുടക്കം

പത്തനംതിട്ട : ക്യാന്‍സര്‍ പ്രതിരോധ ജനകീയ കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്(04) വൈകിട്ട് നാലിന് ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കുമ്പഴ എസ്റ്റേറ്റില്‍ അഡ്വ. കെ യു ജനീഷ് കുമാര്‍ നിര്‍വഹിക്കും.മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -