Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് രക്ഷാമാർഗമൊരുക്കും : വി ഡി സതീശൻ

തിരുവനന്തപുരം : കേരളത്തിലെ തകർന്നടിഞ്ഞ ഉന്നത വിദ്യാഭ്യാസരംഗത്തെ രക്ഷിക്കുന്നതിന് ആശയങ്ങൾ ആവിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ 23 -മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒട്ടുമിക്ക സർവകലാശാലകളിലും വിസി നിയമനം മുടങ്ങിയിരിക്കുന്നുവെന്നും കാമ്പസുകളിൽ അക്രമവും അരാജകത്വവും മുമ്പെങ്ങുമില്ലാത്തവിധം വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു .  സർവ്വകലാശാലകളുടെ അക്കാദമിക് ഭരണ സാമ്പത്തിക കാര്യങ്ങളിൽ സർക്കാരും വകുപ്പ് മന്ത്രിയും അനുവദനീയമല്ലാത്ത അധികാരവും കൈകടത്തലും നടത്തുകയാണെന്നും വി ഡി സതീശൻ ആരോപിച്ചു.നാലുവർഷ ബിരുദ കോഴ്സുകളുടെ കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തതയും ആശയകുഴപ്പവും പരിഹരിക്കാനുള്ള മാർഗങ്ങൾ സ്വരൂപിക്കാനുള്ള സംവിധാനമൊരുക്കുമെന്നുംപ്രതിപക്ഷനേതാവ് പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ്‌ ഒ. റ്റി.പ്രകാശ് അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവന നൽകിയ വിദ്യാഭ്യാസവിചക്ഷണനുള്ള ഉമ്മൻ‌ചാണ്ടി സ്മാരക പ്രജ്ഞാന ശ്രേഷ്ഠ പുരസ്‌കാരം ഡോ. എ. സുകുമാരൻ നായർക്ക് മരണാനന്തര ബഹുമതിയായി സമ്മാനിച്ചു. രമേശ്‌ ചെന്നിത്തല എം എൽ എ യിൽ നിന്നും ഡോ. അച്യുത് ശങ്കർ എസ്. നായർ പുരസ്‌കാരം ഏറ്റുവാങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്റു ട്രോഫി ഭാഗ്യചിഹ്നത്തിന് പേര് നിര്‍ദേശിക്കാം: സ്വര്‍ണനാണയം സമ്മാനം നേടാം

ആലപ്പുഴ: ആഗസ്റ്റ് 22 ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നത്തിന് പേര് ക്ഷണിച്ചു. ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട ചുണ്ടൻവള്ളം തുഴഞ്ഞു നീങ്ങുന്ന വേഴാമ്പലിനാണ് പേര് നിര്‍ദേശിക്കേണ്ടത്. 9074594578 എന്ന വാട്സാപ്പ്...

ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികൾക്കെതിരെ  ശ്രദ്ധ വേണം – ജില്ല മെഡിക്കൽ ഓഫീസർ

ആലപ്പുഴ: ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട പകർച്ചപ്പനികളായ  പക്ഷിപ്പനി, എച്ച്1എൻ1 എന്നിവ ക്കെതിരെ പ്രതിരോധ ശീലങ്ങൾ പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരായ പക്ഷികളിൽ നിന്ന് അപൂർവ്വം  ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് പക്ഷിപ്പനി....
- Advertisment -

Most Popular

- Advertisement -