Monday, June 22, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകെ എസ്...

കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് –  കെ.ബി. ഗണേഷ് കുമാർ

അടൂർ : ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തതിനെ എതിർത്ത കെ എസ് ആർ ടി സി ബസ് കണ്ടക്ടറെ യാത്രക്കാരൻ അസഭ്യം പറഞ്ഞ സംഭവത്തിൽ നടപടി ഉടൻ ഉണ്ടാകുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ മാധ്യമപ്രവർത്തകരെ അറിയിച്ചു.

ജീവനക്കാരുടെ സുരക്ഷ പ്രധാനമാണ്. വനിതാ കണ്ടക്ടർമാർക്കും ആവശ്യമായ സുരക്ഷ നൽകും. സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ യൂണിറ്റുകളിൽ അറിയിച്ചാൽ നടപടി ഉണ്ടാകും. ഇതു സംബന്ധിച്ച നിർദേശം ഡി റ്റി ഒ മാർക്ക് നൽകിയെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റെടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റക്കാരണത്താലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും അടൂർ ഡിപ്പോയിലെ കണ്ടക്ടർ മനീഷ്കുമാർ പ്രതികരിച്ചു. നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ സംഭവത്തിൽ പ്രതിയായ ഷിബു എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസിനുള്ളിൽ  അടിപിടി: അറസ്റ്റിലായ രണ്ട് യുവാക്കൾ റിമാൻഡിൽ

പത്തനംതിട്ട:  സ്വകാര്യ ബസിനുള്ളിൽ പരസ്പരം അടിപിടി കൂടിയതിന്റെ പേരിൽ അറസ്റ്റിലായ ജീവനക്കാരായ രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തു. അൽ ആമീൻ ബസിലെ ഡ്രൈവർ ചിറ്റാർ മണക്കയം വള്ളിപ്പറമ്പിൽ കെ വി രാകേഷ് (39),...

വയനാട് ഉരുൾപൊട്ടൽ : മരണസംഖ്യ 153 ആയി

വയനാട് : വയനാട് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ 153 ആയി. 91 പേരെ കാണാതായി.ആറ് മണിയോടെ ഇന്നത്തെ രക്ഷാദൗത്യം പുനരാരംഭിച്ചു .4 സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം രക്ഷാദൗത്യം ആരംഭിച്ചിരിക്കുന്നത്. കാലാവസ്ഥ അനുകൂലമെങ്കില്‍...
- Advertisment -

Most Popular

- Advertisement -