Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഈ വർഷം...

ഈ വർഷം ഡിസംബറിൽ കേരളീയം നടത്താൻ സർക്കാർ

തിരുവനന്തപുരം : ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബറിലാകും പരിപാടി നടത്തുക.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി.

കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു കേരളീയം നടത്തിയത്. ഇതിന്റെ സ്‌പോൺസർഷിപ്പ് കണക്കുകൾ സർക്കാർ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. എല്ലാ വർഷവും കേരളീയം നടത്തുമെന്നും തിരുവനന്തപുരമായിരിക്കും സ്ഥിരം വേദിയെന്നും കഴിഞ്ഞ വർഷത്തെ കേരളീയത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്സവങ്ങൾക്ക് സമ്മാനങ്ങൾ നൽകുന്നതിന് പൊതുഫണ്ട് ഉപയോ​ഗിക്കരുത്:  കേന്ദ്ര ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: ഉത്സവങ്ങളോടനുബന്ധിച്ച് സമ്മാനങ്ങൾ നൽകുന്നതിനായി പൊതുഫണ്ട് ഉപയോ​ഗിക്കാൻ പാടില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും നിർദേശം നൽകി. ദീപാവലി, നവരാത്രി പോലുള്ള ഉത്സവങ്ങളുടെ ആഘോഷങ്ങൾക്കായി പൊതുഫണ്ടിൽ നിന്ന്...

നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി :13 വർഷമായി കോമയിൽ കഴിയുന്ന നോയിഡ സ്വദേശിക്ക് ദയാവധം അനുവദിച്ച് സുപ്രീംകോടതി. മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. അന്തസ്സോടെ മരിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ടെന്ന് കോടതി...
- Advertisment -

Most Popular

- Advertisement -