Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsതീർഥാടന പദയാത്ര...

തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ആരംഭിക്കും

റാന്നി : മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ ഈവാനിയോസിൻ്റെ 71-ാം ഓർമ്മത്തിരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്ര പെരുനാട്ടിൽ നിന്ന് നാളെ ( ബുധൻ)ആരംഭിക്കും.
രാവിലെ 6.30 ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ  കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിക്കും.

പദയാത്രയ്ക്ക് മുന്നോടിയായി ഇന്ന് വൈകിട്ട് 5 ന് പെരുനാട് കുരിശുമല തീർഥാടന ദേവാലയത്തിൽ  കുരിശിൻ്റെ വഴിയും സീതത്തോട് വൈദിക ജില്ലയിൽ നിന്നുള്ള വള്ളിക്കുരിശ് പ്രയാണത്തിന് സ്വീകരണവും നൽകും.തുടർന്ന് സന്ധ്യാ പ്രാർഥനയും ഒരുമ ധ്യാനവും നടക്കും. ബഥനി മിശിഹാനുകരണ സന്യാസി സമൂഹം, തിരുവനന്തപുരം പ്രൊവിൻഷൽ സൂപ്പിരിയർ മദർ ഡോ. സാന്ദ്ര എന്നിവർ നേതൃത്വം നൽകും.

14 ന് വൈകിട്ട് 5.30 ന് പദയാത്ര തിരുവനന്തപുരം സെൻ്റ് മേരിസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രൽ ദേവാലയത്തിൽ എത്തും. പദയാത്രയുടെ ആദ്യദിനം പത്തനംതിട്ടയിലാണ് വിശ്രമം 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവോണം ബംപർ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്

തിരുവനന്തപുരം : ഇത്തവണത്തെ തിരുവോണം ബംപർ 25 കോടി രൂപ അടിച്ചത് കർണാടക സ്വദേശി അൽത്താഫിന്.വയനാടിൽ നിന്നും വിറ്റ TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ്...

പൊങ്കാലപുണ്യം നുകർന്ന് ഭക്തലക്ഷങ്ങൾ

തിരുവനന്തപുരം : ആറ്റുകാലമ്മയ്ക്ക് ഭക്തലക്ഷങ്ങൾ പൊങ്കാല നിവേദ്യമർപ്പിച്ചു. രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. തുടർന്ന് ഭക്തർ...
- Advertisment -

Most Popular

- Advertisement -