Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNews നഗരസഭയിൽ കേന്ദ്ര...

 നഗരസഭയിൽ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നു :  ബിജെപി

തിരുവല്ല : നഗരസഭയിലെ കേന്ദ്ര പദ്ധതികൾ അട്ടിമറിക്കാൻ ഗൂഢ നീക്കമെന്ന് ബിജെപി. തിരുവല്ല നഗരസഭയ്ക്ക് നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ഒരുകോടി 33 ലക്ഷം രൂപ അനുവദിച്ചിരുന്നു.മൂന്ന് വെൽനസ് സെന്ററുകളും അതോടൊപ്പം കാവുംഭാഗം അർബൻ ഹെൽത്ത് സെന്റർ പോളി ക്ലിനിക്കായി ഉയർത്തുന്നതിനുമാണ് ഈ തുക അനുവദിച്ചത്.

പതിനേഴാം വാർഡിൽ ഇരുവള്ളിപ്രയിൽ വെൽനസ് സെന്റർ ആരംഭിക്കുകയും തിരുമൂലപുരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കമ്മ്യൂണിറ്റി ഹാൾ വെല്‍നസ് സെന്റർ ആയി പ്രവർത്തിക്കുന്നതിന് നിർമ്മാണ ഉദ്ഘാടനവും നടന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാശോൻമുഖമായി കിടന്ന കമ്മ്യൂണിറ്റി ഹാൾ കെട്ടിടം നിലനിർത്തിക്കൊണ്ടുതന്നെ വെൽനസ് സെന്റർ ആരംഭിക്കുന്നതിന് കൗൺസിൽ അംഗീകാരം കൊടുക്കുകയും ജില്ലാതലത്തിൽ നിന്നും ഹെൽത്ത് മിഷന്റെ ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി അനുയോജ്യമായ സ്ഥലം ആണെന്ന് കണ്ടെത്തുകയും ഉണ്ടായി.

മൂന്നാമത്തെ വെൽനസ് സെന്ററിനുള്ള സ്ഥലവും കെട്ടിടവും കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടതാണ്.സാധാരണക്കാരായ ജനങ്ങൾക്ക് പല കാര്യങ്ങൾക്കും തിരുവല്ല താലൂക്ക് ആശുപത്രിയെ ആശ്രയിക്കാതെ വെൽനസ് സെന്ററിൽ ചികിത്സ തേടാവുന്ന പദ്ധതിയെയാണ് ഒരു കൂട്ടർ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നാണ് ബിജെപി ആരോപണം .അടിക്കടി കേന്ദ്രപദ്ധതികൾ അട്ടിമറിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അടിയന്തരമായി വെൽനസ് സെന്ററുകൾ ആരംഭിക്കണം എന്നും ബിജെപി പാർലമെന്റ് പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, കൗൺസിലർമാരായ വിജയൻ തലവന, മിനി പ്രസാദ്, ഗംഗ രാധാകൃഷ്ണൻ, വിമൽ ജി, പൂജാ ജയൻ എന്നിവർ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണ കേസിൽ എസ് ഐ ടി യുടെ തെളിവ് ശേഖരണം പൂർത്തിയായി

ശബരിമല: ശബരിമല സ്വർണാപഹരണ കേസിൽ എസ് ഐ ടി യുടെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെയും തൂണുകളിലെ സ്വർണ്ണപ്പാളികള്‍ അഴിച്ചാണ് പരിശോധന നടത്തിയത്. ദ്വാരപാലക ശിൽപത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു....

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് – പുതുവത്സര വിപണി ആരംഭിച്ചു

പത്തനംതിട്ട : ഉത്സവകാലത്ത് വിപണിയിലുണ്ടാകുന്ന ക്രമാതീതമായ വിലക്കയറ്റം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണവകുപ്പിന്റെ നേതൃത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് - പുതുവത്സര വിപണി ജില്ലയില്‍ ആരംഭിച്ചു. പത്തനംതിട്ട ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി...
- Advertisment -

Most Popular

- Advertisement -