Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്ത്‌ കപ്പൽ...

വിഴിഞ്ഞത്ത്‌ കപ്പൽ കാണാനെത്തിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി

തിരുവനന്തപുരം : വിഴിഞ്ഞത്ത്‌ കപ്പൽ കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി.പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ– ബീന ദമ്പതിമാരുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്.ഇന്നലെ സന്ധ്യയോടെയാണ് അപകടം നടന്നത് .

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖവും കപ്പലും കാണാൻ കുടുംബത്തിനൊപ്പം എത്തിയ അജേഷ് ചിത്രങ്ങൾ എടുക്കുന്നതിനായി പാറക്കെട്ടിന് മുകളിൽ കയറി നിൽക്കുകയായിരുന്നു.ഇതിനിടയിൽ ശക്തമായ തിരയിൽപെട്ട് അജീഷ് കടലിൽ വീഴുകയായിരുന്നുവെന്നാണ് കൂടെയുള്ളവർ അറിയിച്ചത്. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും ബോട്ടുകളിൽ തിരച്ചിൽ നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു

ആലങ്ങാട് :  ഭാര്യ ജീവനൊടുക്കിയതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്.ഇവർക്ക് ഒന്നര വയസ്സുള്ള ഒരു കുട്ടിയും 28...

ഇന്ത്യ -പാക് സംഘർഷം : ഇന്ന് ഡിജിഎംഒ തല ചർച്ച

ന്യൂഡൽഹി : ഇന്ത്യ -പാക് സംഘർഷത്തെത്തുടർന്നുള്ള ഡിജിഎംഒ തല ചർച്ച ഇന്ന് നടക്കും. ഇന്ന് 12 മണിക്കാണ് ഫോണിൽ ചർച്ച നടത്താൻ ധാരണയായിരിക്കുന്നത്. ചർച്ചയിൽനിന്ന് പാക്കിസ്ഥാൻ പിൻമാറില്ലെന്നാണ് സൂചന.  ഇന്നലെ രാത്രി അതിർത്തി...
- Advertisment -

Most Popular

- Advertisement -