Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsഉമ്മൻ ചാണ്ടി...

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പത്തനംതിട്ട:  കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാമത് ചരമ ദിനം ആചരിച്ചു.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ കാലഘട്ടത്തിൽ പരിമിതികളുള്ള ജനാധിപത്യത്തെ ജനപക്ഷമാക്കുന്നതിൽ വിജയിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് കെ.പി.ജി.ഡി ജില്ലാ കമ്മിറ്റി വിലയിരുത്തി.

ഏവർക്കും സ്നേഹവും, കരുണയും, കരുതലും നൽകിയ ഉമ്മൻ ചാണ്ടി ജനകോടികളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കേരളം കണ്ട ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സാമൂഹ്യ പ്രവർത്തകൻ എം.ആർ.ജയപ്രസാദ് അഭിപ്രായപ്പെട്ടു. സമ്മേളനത്തിൽ കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
  
സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി സംസ്ഥാന കൺവീനർ സജീ ദേവി എൽ,സംസ്ഥാന സമിതി അംഗം എലിസബേത്ത് അബു,ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ,ജില്ലാ വൈസ് പ്രസിഡൻറൻമാരായ പ്രൊഫ.ജി.ജോൺ,അബ്ദുൾ കലാം അസാദ്,അഡ്വ.ഷൈനി ജോർജ്ജ്,ജില്ലാ ട്രഷറർ സോമൻ ജോർജ്ജ്,ജില്ലാ സെക്രട്ടറി അനുപ് മോഹൻ,കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ കൺവീനർ അഡ്വ.ഷെറിൻ എം.തോമസ്,നിയോജക മണ്ഡലം പ്രസിഡൻറൻമാരായ രാജു പി.റ്റി തുടങ്ങിയവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു

ആലപ്പുഴ :ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.അമ്പലപ്പുഴ തറമേഴം വീട്ടിൽ നവാസിന്റെ മകൻ സൽമാൻ (20) ആണ് മരിച്ചത്.വണ്ടാനം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ്...

ഇവാൻജലിക്കൽ  സഭ : കൺവൻഷൻ ടെൻറിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ നടത്തി

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ നടക്കുന്ന പന്തലിന്റെയും, സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രൂഷ ബിഷപ്പ് ഏബ്രഹാം നഗറിൽ നടത്തി. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ്...
- Advertisment -

Most Popular

- Advertisement -