Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsഅർജുന് വേണ്ടി...

അർജുന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി : സൈന്യം എത്താൻ വൈകുന്നു

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു . ഷിരൂരിൽ ഇന്ന് റെഡ് അലർട്ട് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക് എത്തുന്നത് വൈകുകയാണ്.

അതേസമയം ,അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ വേ​ഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ അഡ്വ. സുഭാഷ് ചന്ദ്രൻ ഹർജി നൽകി.നടപടികൾ എടുക്കാൻ കേന്ദ്ര സർക്കാരിനും കേരള–കർണാടക സർക്കാരുകൾക്കും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. അർജുനെ കണ്ടെത്താൻ വൈകുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് നാട്ടുകാർ പ്രകടനം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി : അടിയന്തര ലാൻഡിങ്

മുംബൈ : ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈ-ന്യൂയോർക്ക് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാൻഡിങ് നടത്തി. ഇന്ന് പുലർച്ചെയാണ് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിട്ട്...

രക്ഷാപ്രവർത്തനം അവസാനഘട്ടത്തിൽ : മുഖ്യമന്ത്രി

തിരുവനന്തപുരം : വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചാലിയാർ പുഴയിൽ ഇപ്പോൾ കണ്ടെടുത്ത ശരീരഭാഗങ്ങൾ തിരിച്ചറിയുക വലിയ പ്രയാസമാണ്.പ്രതീക്ഷ കൈവിടാതെ ജീവൻ രക്ഷിക്കാനുള്ള...
- Advertisment -

Most Popular

- Advertisement -