Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ്...

ധനകാര്യസ്ഥാപനത്തിലെ തട്ടിപ്പ് : പണം മാറ്റിയത് 8 അക്കൗണ്ടുകളിലേക്ക്

തൃശ്ശൂർ : വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ ഇരുപത് കോടി തട്ടിയ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യ മോഹൻ എട്ട് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ധന്യ മോഹന്‍റെ പേരില്‍ മാത്രം അ‍ഞ്ച് അക്കൗണ്ടുകളുണ്ട്. ഭര്‍ത്താവിന്‍റെ എന്‍ആര്‍ഐ അക്കൗണ്ടുകളിലേക്ക് കുഴൽപ്പണ സംഘങ്ങളുടെ സഹായത്തോടെ പണം കൈമാറിയെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ധന്യ കീഴടങ്ങിയത്. ഭർത്താവ് ഉൾപ്പടെയുള്ള ബന്ധുക്കൾ ഇപ്പോഴും ഒളിവിലാണ്. ധന്യയുടെയും ബന്ധുക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാനും സ്വത്തുക്കൾ കണ്ടുകെട്ടാനുമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. അഞ്ചു വർഷം കൊണ്ട് ധന്യ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ മാർച്ചും ധർണ്ണയും 24 ന്

പത്തനംതിട്ട : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക്  മാർച്ചും ധർണ്ണയും 24 ന് നടത്താൻ പത്തനംതിട്ട ജില്ലാ കമ്മറ്റി തീരുമാനിച്ചു. ദേശീയ...

ആലന്തുരുത്തി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

തിരുവല്ല: ഇടിഞ്ഞില്ലം തിരു ആലന്തുരുത്തി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നിറമാലയും വിളക്കും വിശേഷാൽ പുഷ്പാഞ്ജലിയും 13 വരെ നടക്കും. 10 ന് വൈകിട്ട് 6 മണിക്ക് ഗ്രന്ഥം എഴുന്നള്ളത്ത്, 6.30 ന്...
- Advertisment -

Most Popular

- Advertisement -