Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsകേരളത്തിൽ അടുത്ത...

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപക മഴക്ക് സാധ്യത

കോട്ടയം : കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോട് കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്കൻ ചത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് . വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തിയും സ്ഥിതിചെയ്യുന്നു .ഇതിന്റെ ഫലമായാണ് മഴ കനക്കുന്നത്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന്അതിശക്തമായ മഴക്കും ജൂലൈ 31 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.

ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിരുദ്ധ ബോധവൽക്കരണം

മല്ലപ്പള്ളി : ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വൈസ് മെൻ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്ബിൻറെ നേതൃത്വത്തിൽ കുന്നന്താനം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. ഹെഡ്മിസ്ട്രസ് എസ് രമദേവി ഉദ്ഘാടനം...

പ്രിയദര്‍ശിനി പദ്ധതിയ്‌ക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി.പദ്ധതി രാഷ്ട്രീയ നേട്ടത്തിനുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.ശാസ്ത്രീയ പഠനമോ സാമ്പത്തിക ആഘാതമോ വിലയിരുത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും...
- Advertisment -

Most Popular

- Advertisement -