Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിൻ്റെ നാലാം...

സർക്കാരിൻ്റെ നാലാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ അദാലത്ത്  9 ന്

പത്തനംതിട്ട : സംസ്ഥാന സർക്കാരിൻ്റെ നാലാം 100 ദിന കർമ പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ അദാലത്ത് ഈ മാസം 9 ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. തദ്ദേശ മന്ത്രി എം.ബി. രാജേഷ് അദാലത്തിൽ പങ്കെടുക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

പരാതികൾ www.adalath.lsg.kerala.gov.in എന്ന പോർട്ടലിൽ നൽകാം. അഞ്ചാം തീയതിയ്ക്ക് മുമ്പ് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കണം.9 ന് നൽകുന്ന അപേക്ഷയും പരിഗണിക്കും. രാവിലെ 8.30 ന് റജിസ്ട്രേഷൻ ആരംഭിക്കും.

കെട്ടിട പെർമിറ്റ്, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, ഗുണഭോക്തൃ പദ്ധതികൾ, നികുതികൾ, പദ്ധതി നിർവഹണം സംബന്ധിച്ച പരാതികൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളിൽ പരാതി നൽകാം. അപേക്ഷകളിൽ ഉടൻ തീർപ്പു കൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി ബി ഗോപകുമാർ എംഎൽഎയ്ക്ക് വധഭീഷണി : പോലീസ്  കേസെടുത്തു

കൊല്ലം: ബിജെപി ചാത്തന്നൂർ എംഎൽഎ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയാണ് എംഎൽഎയെ ഫോണിൽ വിളിച്ച് അജ്ഞാതൻ  വധഭീഷണി മുഴക്കിയത്. സംഭവത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് എംഎൽഎ പരാതി...

കടമെടുപ്പ്:ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

ന്യൂ ഡൽഹി :കേരളത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട ഹർജി സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു.ഓരോ സംസ്ഥാനത്തിനും എത്ര രൂപ കടമെടുക്കാമെന്നത് ഭരണഘടനാ ബെഞ്ച് പരിഗണിക്കും.ഭരണഘടനയുടെ 293 അനുച്ഛേദം ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും...
- Advertisment -

Most Popular

- Advertisement -