Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamമാതാ അമൃതാനന്ദമയിയുടെ...

മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷം : 20 കോടിയുടെ സൗജന്യ ചികിത്സാ പദ്ധതിക്ക് ഇന്നു തുടക്കം

കൊല്ലം: മാതാ അമ്യതാനന്ദമയിയുടെ 73-മത് ജന്മദിനം വിശ്വസേവാദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി 20 കോടി രൂപയുടെ സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപനം ഇന്ന് നടക്കും.വൈകീട്ട് 5-ന് അമ്യത പുരിയിലെ അമ്യത വിശ്വവിദ്യാപീഠം കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ചികിത്സാ പദ്ധതിയുടെ പ്രഖ്യാപനം അമിത് ഷാ ഉദ്ഘാടനം ചെയ്യും.

കൊച്ചി, ഫാരീദാബാദ് അമൃത ആശുപത്രികളിൽ നടത്തുന്ന പദ്ധതികളിലൂടെ ആയിരം രോഗികൾക്കാണ് പൂർണമായും സൗജന്യമായി വിദഗദ്ധ ചികിത്സ ലഭ്യമാക്കുന്നത്. കേരളത്തിലാദ്യമായി ഗർഭപാത്രം മാറ്റി വെക്കൽ ശസ്ത്രക്രിയയും നടപ്പാക്കുന്നു. ഇതിനായി ഒരു രോഗിയെ തിരഞ്ഞെടുത്തിട്ടുണ്ട്.

300 ഓപ്പൺ ഹാർട്ട് സർജറികൾ, 50 കരൾ മാറ്റിവെക്കൽ ശസ്ത്രക്രികൾ, 50 വൃക്കമാറ്റി വെക്കൽ ശസ്ത്രക്രിയകൾ, 50 ന്യൂറോ സർജറികൾ, 50 കാൽമുട്ട് മാറ്റിവെക്കൽ ശാസ്ത്രക്രിയകൾ, 500 കാൻസർ രോഗികൾക്കുള്ള സൗജന്യ ചികിത്സ എന്നിവയും ഇതിന്റെ ഭാഗമായി നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ...

വയനാട് വീണ്ടും ദുരന്തഭൂമിയായി :  ജിഎസ്ഐ, പിഡബ്ല്യൂഡി  റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് പ്രധാന കാരണമായി

വയനാട്: തുരങ്കപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയും, പിഡബ്ല്യൂഡിയും നല്‍കിയ മുന്നറിയിപ്പ് നിര്‍മ്മാണ കമ്പനി അവഗണിച്ചത് പ്രധാന കാരണമായതായി വിലയിരുത്തൽ. ഇതിന്റെ പരിണിതഫലമാണ് ഇന്നലെയുണ്ടായ ദുരന്തം. ജൂണ്‍ 3 മുല്‍...
- Advertisment -

Most Popular

- Advertisement -