Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിൽ...

പത്തനംതിട്ട ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ  നടന്നു

പത്തനംതിട്ട : ജില്ലയിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ വിപുലമായ ചടങ്ങുകളോടെ നടന്നു. മന്ത്രി വീണാ ജോര്‍ജ് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. വയനാട്ടിലെ ഉരുൾപൊട്ടലിന് ഇരയായവരുടെ സമഗ്രമായ പുനരധിവാസമാണ് ലക്ഷ്യമെന്ന്  മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ  കാതോലിക്കറ്റ് കോളജ് ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വയനാട്ടിലെ ദുരിതബാധിതർക്കൊപ്പം കേരളം ഒരുമിച്ച് ഒരേ മനസോടെ ഒരു ഭേതഭാവങ്ങളുമില്ലാതെ ശക്തമായി നിലകൊള്ളുകയാണെന്നും  1500 റോളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നതായും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാൻ അവരെ പ്രാപ്തരാക്കേണ്ടതായുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് അസിസ്റ്റൻ്റ് കമാൻൻ്റൻ്റ് എം.സി ചന്ദ്രശേഖരൻ്റെ നേത്യത്വത്തിൽ പൊലിസ്, എക്‌സൈസ്, വനം, അഗ്നിസുരക്ഷ വകുപ്പുകള്‍, എന്‍.സി.സി, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, വിദ്യാര്‍ഥി പൊലിസ് തുടങ്ങിയവയുടെ പ്ലറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. 

വിവിധ വിദ്യാലയങ്ങളിലെ കുട്ടികള്‍ നടത്തിയ ദേശഭക്തിഗാനാലാപനം, ഡിസ്പ്‌ളേ എന്നിവ ചടങ്ങുകളെ വര്‍ണാഭമാക്കി. ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, എസ്.പി വി.അജിത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി. രാജപ്പൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീച്ചി ഡാമിൽ നാല് പെൺകുട്ടികൾ വീണു

തൃശ്ശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു.നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം .നാല് പേരും വെന്റിലേറ്ററിലാണ്.പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍...

Kerala Lotteries Results 06-10-2025 Bhagyathara BT-23

1st Prize : ₹1,00,00,000/- BB 736437 (MOOVATTUPUZHA) Consolation Prize ₹5,000/- BA 736437 BC 736437 BD 736437 BE 736437 BF 736437 BG 736437 BH 736437 BJ 736437 BK...
- Advertisment -

Most Popular

- Advertisement -