Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsബിലീവേഴ്സ് കോളേജ്...

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു. 2023 ൽ പഠനം പൂർത്തിയാക്കിയ 29 നഴ്സുമാരുടെ ബിരുദദാനച്ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ പരമാധ്യക്ഷൻ മൊറാൻ മോർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപ്പോലീത്ത നിർവഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറിയും നഴ്സിംഗ് കോളേജ് ട്രസ്റ്റിയുമായ റവ.ഫാ.ഡോ. ഡാനിയൽ ജോൺസൺ അധ്യക്ഷനായ ചടങ്ങിൽ കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും സഭയുടെ ഔദ്യോഗികവക്താവും നഴ്സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയുമായ റവ.ഫാ സിജോ പന്തപ്പള്ളിൽ പ്രസംഗിച്ചു.

ബിലീവേഴ്സ് ഈസ്റ്റേൺ സഭ മിഷൻസ് ഡയറക്ടർ ഡോ സിനി പുന്നൂസ്, റവ.ഫാ തോമസ് വർഗീസ്, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷെറിൻ പീറ്റർ, അഡ്മിനിസ്ട്രേറ്റിവ് ഹെഡ് അഡ്വ പ്രിൻസി പി വർഗീസ് ,വൈസ് പ്രിൻസിപ്പൽ പ്രൊഫ. അനു മാത്യു, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോംസി ജോർജ്, നഴ്സിംഗ് വിഭാഗം മേധാവി  മിനി സാറാ തോമസ്, എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലുവയില്‍ പാലത്തില്‍ അറ്റകുറ്റപ്പണി : മെമു റദ്ദാക്കി

കൊച്ചി : ആലുവയില്‍ റെയില്‍വെ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍  ട്രെയിനുകള്‍ വൈകിയോടുന്നു.  ഈ റൂട്ടിലെ ട്രെയിന്‍ സര്‍വീസുകൾക്ക് നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വെ അറിയിച്ചു. പാലക്കാട്-എറണാകുളം റൂട്ടിലെ മെമു ട്രെയിന്‍ സര്‍വീസ് ഇന്ന് റദ്ദാക്കി. പാലക്കാട്-എറണാകുളം മെമു...

ഉത്തര്‍പ്രദേശില്‍ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു : 50 ലധികം പേർക്ക് പരിക്ക്

ലക്‌നൗ : ഉത്തര്‍പ്രദേശിലെ ബാ​ഘ്പത്തിൽ മുള കൊണ്ടുള്ള പ്ലാറ്റ്‌ഫോം തകര്‍ന്ന് ഏഴ് പേര്‍ മരിച്ചു.അൻപതോളം പേർക്ക് പരിക്ക് .ജൈനമതസ്ഥരുടെ ലഡു മഹോത്സവം എന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ജനത്തിരക്ക് കൂടിയപ്പോള്‍ ഭാരം താങ്ങാന്‍ കഴിയാതെ...
- Advertisment -

Most Popular

- Advertisement -