Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി കമ്പി...

വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്

പത്തനംതിട്ട : പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തിൽ കുടുങ്ങി യുവാവിന് ഗുരുതര പരുക്ക്. അടൂർ തുവയൂർ സൗത്ത് സ്വദേശി റോയി (43) ക്ക് ആണ് പരുക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഓമല്ലൂർ ഗവ. എച്ച് എസ് എസിന് സമീപമായിരുന്നു സംഭവം. പത്തനംതിട്ടയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം.

തെങ്ങിൻ്റെ ഓല വീണ് വൈദ്യുത ലൈൻ പൊട്ടി റോഡിലേക്ക് വീഴുമ്പോഴാണ് യാത്രികൻ്റെ കഴുത്തിൽ കുടുങ്ങിയത്. ഈ ഭാഗത്ത് അറ്റകുറ്റപ്പണികൾക്ക് ലൈൻ ഓഫ് ചെയ്തിരുന്നതിനാൽ വൻ അത്യാഹിതം ഒഴിവായി. കഴുത്തിന് പരുക്കേറ്റ് റോഡിൽ വീണ റോയിയെ നാട്ടുകാർ ചേർന്ന്  പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല : ഹർജികൾ 26ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി : കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്‌റ്റേയില്ല .ഹർജികൾ 26ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും .സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ നാല് കക്ഷികള്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു....

സതീഷ് ചാത്തങ്കേരി സമസ്ത മേഖലകളിലും സ്വീകാര്യതയുള്ള പൊതു പ്രവർത്തകനായിരുന്നു:  വി.ഡി. സതീശൻ

തിരുവല്ല: താൻ പ്രവർത്തിച്ച എല്ലാ കർമ്മമണ്ഡലങ്ങളിലും സ്വീകാര്യത ലഭിച്ച അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു സതീഷ് ചാത്തങ്കേരിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരുവല്ല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സതീഷ് ചാത്തങ്കേരി...
- Advertisment -

Most Popular

- Advertisement -