Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം : ഫെഫ്ക്ക

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുള്ള ലൈംഗികാതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക .കേസുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഫെഫ്ക സ്വാഗതം ചെയ്തു.

കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ ഉണ്ടായാല്‍ വലിപ്പ ചെറുപ്പമില്ലാതെ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്ന് ഫെഫ്ക അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും.’ അമ്മ’ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവെച്ചത് ആ സംഘടന വിപ്ലവകരമായി നവീകരിക്കപ്പെടുന്നതിന്റെ തുടക്കമാവട്ടെയെന്ന് പ്രത്യാശിക്കുന്നുവെന്നും ഫെഫ്ക പ്രതികരിച്ചു .റിപ്പോർട്ട് പുറത്തുവന്ന് പത്തു ദിവസം തികയുമ്പോഴാണ് ഫെഫ്‌കയുടെ പ്രതികരണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുമ്പമൺ ഭദ്രാസനം:  ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

പത്തനംതിട്ട : തുമ്പമൺ ഭദ്രാസനത്തിന്റെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ അങ്കണത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. അന്യൻ്റെ സന്തോഷത്തിൽ പങ്ക് ചേരുകയും ദു:ഖത്തിൽ...

എറണാകുളം സൗത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി : എറണാകുളം സൗത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌സ്പ്രസും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി.ചില...
- Advertisment -

Most Popular

- Advertisement -