Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeNewsമുകേഷിന്റെ രാജി...

മുകേഷിന്റെ രാജി ആവശ്യം : കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചില്ലല്ലോയെന്ന് ഇ .പി ജയരാജൻ

തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യം ശക്തമാകുന്നു. തെറ്റുചെയ്ത ആരേയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്നും കർശന നടപടി സർക്കാർ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു .എന്നാൽ മുകേഷ് രാജിവെക്കുമോയെന്ന ചോദ്യത്തിന് രണ്ട് കോൺഗ്രസ് എംഎൽഎമാർക്കെതിരെ ലൈം​ഗിക ആരോപണങ്ങൾ ഉയർന്നപ്പോൾ അവർ രാജിവച്ചിരുന്നില്ലെന്നായിരുന്നു മറുപടി.

ചരിത്രത്തിൽ ആദ്യമായി സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സർക്കാരാണെന്നും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഒരു അന്വേഷണ സംഘത്തെ തന്നെ സർക്കാർ നിയോഗിച്ചുവെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ 16-മത് ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം തുടങ്ങി. 13 വരെയാണ് യജ്ഞം നടക്കുക.  യജ്ഞവേദിയിലേക്കുള്ള ദേവീ വിഗ്രഹ ഘോഷയാത്ര   കാവുംഭാഗം ഏറങ്കാവ് ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് താലപ്പൊലി,...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പോലീസ്

തിരുവനന്തപുരം : തലസ്ഥാനത്ത് പിണറായി വിജയന്റെ വീട്ടില്‍ നിന്ന് റെയ്ഡ് കഴിഞ്ഞിറങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ചതില്‍ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്.പ്രതികളുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികതയില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട്...
- Advertisment -

Most Popular

- Advertisement -