Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsമോഷണം പോയ...

മോഷണം പോയ സ്വകാര്യ ബസ് കണ്ടെത്തി : രാത്രിയിൽ മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണെന്ന് പ്രതിയുടെ മൊഴി

തൃശ്ശൂർ : കുന്നംകുളം പുതിയ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷണം പോയി.ബസ് പിന്നീട് ഗുരുവായൂരിൽ നിന്ന് കണ്ടെത്തി.സംഭവത്തിൽ ബസിന്റെ മുൻ ഡ്രൈവർ ഷംനാദിനെ കുന്നംകുളം പൊലീസ് പിടികൂടി.

കുന്നംകുളം – ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഷോണി ബസ്സാണ് സ്റ്റാൻഡിൽ നിന്നും കാണാതായത് .പുലർച്ചെ 4.10ന് പ്രതി ബസ് ഓടിച്ചു പോകുന്ന ദൃശ്യങ്ങൾ ബസ് സ്റ്റാന്റിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു .തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് സമീപത്ത് നിന്ന് ബസ് കണ്ടെത്തിയത്. മറ്റ് യാത്രാ മാർഗ്ഗങ്ങൾ ഇല്ലാത്തതിനാലാണ് ബസ് എടുത്ത് കൊണ്ടു പോയതെന്നാണ് ഷംനാദ് പൊലീസിന് മൊഴി നൽകിയത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം : കോട്ടയത്തു നാളെ  ഗതാഗത നിയന്ത്രണം

കോട്ടയം : ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ  രാവിലെ 8.30 മുതല്‍  12മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട...

വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡായി തരംമാറ്റാൻ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം : ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടുവരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15...
- Advertisment -

Most Popular

- Advertisement -