Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsകുടിവെള്ളമില്ല :...

കുടിവെള്ളമില്ല : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിനാണ് വാട്ടര്‍ അതോറിറ്റി ജലവിതരണം നിര്‍ത്തിവെച്ചത്. വൈകീട്ട് നാലുമണിയോടെ നഗരത്തില്‍ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞെങ്കിലും പണി പൂര്‍ത്തിയാവാത്തതോടെ ജലവിതരണം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എസ്ഐആർ : ഹൈക്കോടതി ഇടപെടില്ല ; സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കാം

കൊച്ചി : ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി പരിഗണിച്ചില്ല. വിഷയത്തില്‍ ഇടപെടില്ലെന്ന് അറിയിച്ച...

കേരള സർവകലാശാലയിൽ സംഘർഷം : എഐഎസ്എഫ്,ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്കകത്ത് സംഘർഷം.അകത്ത് എഐഎസ്എഫ് പ്രവര്‍ത്തകരും പുറത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി എത്തിയത്.പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. അകത്തു പ്രതിഷേധിച്ച എഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റജിസ്ട്രാർ ഡോ.കെ.എസ്.അനിൽ...
- Advertisment -

Most Popular

- Advertisement -