Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaശബരിമല ക്ഷേത്ര...

ശബരിമല ക്ഷേത്ര നട നാളെ  തുറക്കും

പത്തനംതിട്ട : ഓണം, കന്നിമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ (വെള്ളി) വൈകിട്ട് 5 ന് തുറക്കും. നാളെ നട തുറന്ന ശേഷം സന്നിധാനത്ത് ഓണസദ്യയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തന്ത്രിമാരായ കണ്ഠര് രാജീവര് കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ നേതൃത്വം നൽകും.

ഉത്രാടദിനമായ 14 ന് മേൽശാന്തി പി.എൻ. മഹേഷ്, തിരുവോണ ദിനമായ 15 ന് ദേവസ്വം ഉദ്യോഗസ്ഥർ,16 ന് പൊലീസ് എന്നിവരുടെ വകയായാണ് ഓണസദ്യകൾ നടത്തുന്നത്. ഉച്ചയ്ക്കു് ദർശനത്തിന് എത്തുന്ന ഭക്തർക്ക് സദ്യ നൽകും. കളഭാഭിഷേകം, ഉദയാസ്തമയ പൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നിവയാണ് ഓണം, കന്നിമാസ പൂജകളുടെ ഭാഗമായി ശബരിമലയിൽ നടക്കുന്നത്. 21 ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയുടെ കാർഡിയോ പ്രസവ ചികിത്സാ സിമ്പോസിയം 18- ന്

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യലിറ്റി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ കാർഡിയോ-പ്രസവചികിത്സ (cardio obstetrics) സിമ്പോസിയം ഫെബ്രുവരി 18ന് അടൂർ വൈറ്റ് പോർട്ടിക്കോ ആഡിറ്റോറിയത്തിൽ നടക്കും. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ ഉദ്ഘാടനം...

മുൻ കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭ ബസിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം : മുൻ കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ യദുവിന് നിയമസഭ ബസിൽ താൽക്കാലിക നിയമനം.ജീവനക്കാരെ കൊണ്ടുപോകുന്ന ബസ്സിന്റെ ഡ്രൈവറായാണ് നിയമനം. യദുവിന് നിയമനം നൽകണമെന്നാവശ്യപ്പെട്ട് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സ്പീക്കർ തിരുവഞ്ചൂർ...
- Advertisment -

Most Popular

- Advertisement -