Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകലവൂരിലെ വയോധികയുടെ കൊലപാതകം...

കലവൂരിലെ വയോധികയുടെ കൊലപാതകം : പ്രതികൾ കർണാടകയിൽ പിടിയിൽ

ആലപ്പുഴ : കലവൂരിൽ വയോധികയായ സുഭദ്രയുടെ കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കർണാടകയിലെ മണിപ്പാലിൽ നിന്നാണ് പ്രതികൾ പിടിയിലായത്.കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിളയുമാണു പിടിയിലായിരിക്കുന്നത്‌.കൊലപാതകത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.

എറണാകുളത്തുനിന്ന് കാണാതായ കടവന്ത്ര ഹാര്‍മണി ഹോംസ് ചക്കാലമഠത്തില്‍ സുഭദ്ര (73)യുടെ മൃതദേഹം കഴിഞ്ഞദിവസം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു.ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികൾ സ്വർണാഭരണങ്ങൾക്കും പണത്തിനുമായി സുഭദ്രയെ കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം.ഇവർ സ്വർണ്ണം പണയം വച്ചതിന്റെ തെളിവ് പൊലീസിനു കിട്ടിയിട്ടുണ്ട്. പ്രതികൾക്കായി കർണാടകയും തമിഴ്നാടും കേന്ദ്രീകരിച്ച് പോലീസ് തിരച്ചിൽ ശക്തമാക്കിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അവധിക്കാല ക്ലാസുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ), കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ...

ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം : മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗവും ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.കെ പി സി...
- Advertisment -

Most Popular

- Advertisement -