Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഅയിരൂർ- പുതിയകാവ്...

അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം

റാന്നി:  പമ്പാ നദിയിൽ നടന്ന അയിരൂർ- പുതിയകാവ് മാനവമൈത്രി ചതയ ജലോത്സവം ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയ്തു. പുതിയകാവ് ദേവീക്ഷേത്ര കടവിലാണ് ജലോത്സവ വേദി ഒരുക്കിയത്.

ആറന്മുള കരയിലെ കിഴക്കുനിന്ന് ഇടക്കുളം മുതൽ 17 ഓളം പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെ 9.30ന് ജലോത്സവ നഗറിൽ പതാക ഉയർത്തിനു ശേഷം അത്തപ്പൂക്കളം, വഞ്ചിപ്പാട്ട് മത്സരങ്ങൾ നടന്നു. ഉച്ചകഴിഞ്ഞ് 1.30 ന് ജലമേള ആരംഭിച്ചു.

തുടർന്ന് ജലഘോഷയാത്ര പ്രമോദ് നാരായണൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ പള്ളിയോടങ്ങളെ ദക്ഷിണ നൽകി സ്വീകരിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.വത്സല, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ജലോത്സവത്തിൽ പങ്കെടുത്ത പള്ളിയോടങ്ങൾക്ക് അയിരൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഗ്രാൻ്റ് നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും പിടികൂടി

കണ്ണൂർ : മണിപ്പൂർ കലാപക്കേസ് പ്രതിയെ തലശ്ശേരിയിൽ നിന്നും എൻഐഎ പിടികൂടി. ഇംഫാൽ സ്വദേശിയായ രാജ്കുമാർ മൈപാക്സനയെ (32) ആണ് അറസ്റ്റിലായത്. തലശ്ശേരിയിൽ ഹോട്ടൽ തൊഴിലാളിയായാണ് ഇയാൾ കഴിഞ്ഞത്.കഴിഞ്ഞ മാസമാണ് പ്രതി കേരളത്തിലെത്തിയത്. ആരോഗ്യപ്രവത്തകരുടെ...

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല : വിവരാവകാശ കമ്മിഷന്‍

കൊല്ലം ; സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയല്‍ കാണാനില്ല എന്നത് വിവരാവകാശ നിയമപ്രകാരം അംഗീകൃത മറുപടിയല്ലെന്നും നഷ്ടപ്പെട്ട ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ അപേക്ഷകര്‍ക്ക് ലഭ്യമാക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ എ ഹക്കീം....
- Advertisment -

Most Popular

- Advertisement -