Wednesday, April 30, 2025
No menu items!

subscribe-youtube-channel

HomeNew Delhiഅന്ന സെബാസ്റ്റ്യന്റെ...

അന്ന സെബാസ്റ്റ്യന്റെ മരണം : കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും

ന്യൂഡൽഹി : ചാർട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പുണെയിൽ മരിക്കാനിടയായ സംഭവം കേന്ദ്ര തൊഴിൽ മന്ത്രാലയം അന്വേഷിക്കും.മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരന്റെ എക്സ് പ്ലാറ്റ് ഫോമിലെ ആവശ്യത്തോട് പ്രതികരിച്ച് കേന്ദ്ര തൊഴിൽ സഹമന്ത്രി ശോഭ കരന്തലജെ ആണ് ഇക്കാര്യം അറിയിച്ചത്.

പൂനെയിലെ ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ (ഇവൈ) എന്ന കമ്പനിയിലെ ജീവനക്കാരി ആയിരുന്ന അന്ന സെബാസ്റ്റ്യനാണ് (26) ഹാർട്ട് അറ്റാക്ക് മൂലം മരിച്ചത്.അമിത ജോലിഭാരത്തെ തുട‍ന്നുള്ള സമ്മർദ്ദം താങ്ങാൻ കഴിയാതെയാതെയാണ് മകൾ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത ഇവൈ ഇന്ത്യ ചെയർമാന് അയച്ച തുറന്ന കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സംഭവത്തേക്കുറിച്ച് അന്വേഷിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അയ്യപ്പഭക്തനെ മരിച്ചനിലയില്‍ കണ്ടെത്തി.

ശബരിമല: ശബരിപീഠത്തിന് സമീപം അയ്യപ്പഭക്തനെ മരിച്ചനിലയില്‍ കണ്ടെത്തി. വഴിയില്‍നിന്ന് 25 മീറ്റര്‍ ഉള്ളിലേക്ക് മാറി കാട്ടിലാണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടത്. മരണകാരണം ഹൃദയാഘാതമാണെന്ന് കരുതുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 50 വയസ് പ്രായം വരും....

ഗെയിൽ പൈപ്പ് ലൈൻ: തകർന്ന റോഡുകൾ ഉടൻ പുനസ്ഥാപിക്കും

ആലപ്പുഴ:  മണ്ഡലത്തിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കുഴിയെടുത്തതിനെ തുടർന്ന് തകർന്ന റോഡുകൾ എത്രയും വേഗത്തിൽ പുനസ്ഥാപിക്കാൻ തീരുമാനം. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഗെയിൽ അധികൃതരുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...
- Advertisment -

Most Popular

- Advertisement -