Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsKochiകുറി തൊടുന്നതിന്...

കുറി തൊടുന്നതിന് പണം : ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല :ഹൈക്കോടതി

കൊച്ചി : ശബരിമല ഭക്തർക്ക് എരുമേലിയിൽ കുറി തൊടുന്നതിന് പണപ്പിരിവ് നടത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഭക്തരെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കൈമാറാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദ്ദേശം നൽകി

എരുമേലിയിൽ അയ്യപ്പഭക്തരിൽനിന്നും സിന്ദൂരവും ചന്ദനവും തൊടാൻ 10 രൂപ ഫീസ് നിശ്ചയിച്ച് കരാർ നൽകിയ ദേവസ്വം നടപടി വിവാദമായിരുന്നു. ഇതിനെതിരെ എരുമേലി സ്വദേശി മനോജ് എസ്.നായർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ ആരെയും നിർബന്ധിച്ച് പണം വാങ്ങുന്നില്ലെന്നും ഭക്തരെ ചൂഷണം ചെയ്യാതിരിക്കാനാണ് കരാർ നൽകിയതെന്നും ദേവസ്വം ബോർഡ് വാദിച്ചു. ഈ മാസം 14ന് കേസ് വീണ്ടും പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർക്കിടക വാവുബലി തർപ്പണത്തിന്  വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും

കോഴഞ്ചേരി : ഓഗസ്റ്റ് 3 ന് നടക്കുന്ന കർക്കിടക വാവുബലി തർപ്പണത്തിന് ഇക്കുറി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത മഹാ മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. പമ്പാനദിയിൽ ചെറുകോൽപ്പുഴ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 12 വർഷവും ഒരു മാസവും കഠിനതടവും ഒരു ലക്ഷത്തിഅഞ്ഞൂറ്  രൂപ പിഴയും വിധിച്ചു. ആലപ്പുഴ  ചെങ്ങന്നൂർ പാണ്ടനാട്  വൻമഴി വാഴത്തറയിൽ വീട്ടിൽ  മെഴുവേലി  പത്തിശേരി ...
- Advertisment -

Most Popular

- Advertisement -