Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsഎക്സൈസ് സംഘം...

എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു

കോന്നി : തണ്ണിത്തോട്ടിൽ എക്സൈസ് സംഘം വൻ വ്യാജ ചാരായ ശേഖരം പിടിച്ചെടുത്തു. വികെ പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ നിന്നാണ് 520 ലീറ്റർ കോട പിടിച്ചെടുത്തത്. കന്നാസുകളിലും പടുതാകുളത്തിലുമായാണ് കോട സൂക്ഷിച്ചിരുന്നത്. ഇവിടെ വാറ്റുചാരായ നിർമാണത്തിൽ ഏർപ്പെട്ടവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായും കോന്നി എക്സൈസ് അസി. ഇൻസ്പെക്ടർ പി.ബിനേഷ് അറിയിച്ചു.

റെയ്ഡിൽ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു ഫിലിപ്പ്, പ്രിവൻ്റീവ് ഓഫിസർമാരായ എ. അനിൽകുമാർ, ഡി.അജയകുമാർ, വനിതാ സിഇഒ ബ്രഹദ, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ഷെഹിൻ , മുഹമ്മദ് തഹസിൻ, എസ്. ഷഫീക്ക് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കൽ മിഷൻ – രാമൻ ചിറ റോഡിൽ ഗതാഗതം നിരോധിച്ചു

തിരുവല്ല: മെഡിക്കൽ മിഷൻ - രാമൻ ചിറ റോഡിൽ റീ ടാറിങ്ങ് തുടങ്ങുന്നതിനാൽ ഇന്നു മുതൽ 11 വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി അധികൃതർ അറിയിച്ചു. തിരുവല്ല നഗരസഭയുടെ 36,...

ശാസ്ത്ര ഗവേഷണങ്ങള്‍ ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെക്കണം: മുഖ്യമന്ത്രി

ആലപ്പുഴ: ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ശോഭനമായ ഭാവിക്കൊപ്പം ലോകത്തിന്റെ ഹരിതഭാവി കൂടി ലക്ഷ്യം വെച്ചുള്ളവയാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉത്തരവാദിത്തത്തോടെ ശാസ്ത്ര മുന്നേറ്റങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിനുകുന്ന ചര്‍ച്ചകള്‍ കൂടി ശാസ്‌ത്രോത്സവങ്ങളുടെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -