Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiപീഡന കേസ്...

പീഡന കേസ് : നൃത്തസംവിധായകന്‍ ജാനി മാസ്റ്ററുടെ ദേശീയ ചലച്ചിത്ര പുരസ്കാരം റദ്ദാക്കി

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൻ കഴിയുന്ന നൃത്തസംവിധായകന്‍ ജാനി മാസ്റ്റർ എന്നറിയപ്പെടുന്ന ഷെയ്ഖ് ജാനി ബാഷയുടെ ദേശീയ പുരസ്കാരം റദ്ദാക്കി.ഷൈഖ് ജാനി ബാഷയ്‌ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് അദ്ദേഹത്തിന് പ്രഖ്യാപിച്ച 2022-ലെ മികച്ച നൃത്തസംവിധായകനുള്ള ദേശീയ അവാർഡ് റദ്ദാക്കുന്നതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചു.ഒക്ടോബർ 8ന് ഡൽഹിയിൽ വിജ്ഞാൻ ഭവനിൽ നടക്കുന്ന 70മത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ നൽകിയ ക്ഷണവും പിൻവലിച്ചു.

സെപ്റ്റംബര്‍ മാസം 16-നാണ് ജാനി മാസ്റ്ററുടെ നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ഥിയായിരുന്ന യുവതി ലൈംഗിക പീഡനാരോപണവുമായി രംഗത്തെത്തിയത്. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ലൈംഗികചൂഷണം നടത്തിയെന്ന വെളിപ്പെടുത്തലില്‍ സെപ്തംബർ 19 ന് ഗോവയിൽ വച്ച്‌ അറസ്റ്റിലായ ജാനി മാസ്റ്റര്‍ കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനത്തിനെനെത്തി

പത്തനംതിട്ട : ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തി.പാർട്ടി പ്രവർത്തകരോ മറ്റുള്ളവരോ വിവരം അറിഞ്ഞിരുന്നില്ല. നട തുറന്നപ്പോൾ നിർമാല്യ ദർശനം നടത്തിയ...

എംഎൽഎമാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മുൻ യുപി മന്ത്രി മരിച്ചു

ലക്‌നൗ : എംഎൽഎമാർ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മുൻ യുപി മന്ത്രി മരിച്ചു .മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68)യാണ് മരിച്ചത് .ചൊവ്വാഴ്ച  ഉച്ചയ്ക്ക് ശേഷം ലക്നൗവിലെ...
- Advertisment -

Most Popular

- Advertisement -