Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiകൈക്കൂലി കേസ്...

കൈക്കൂലി കേസ് : മുൻ ആർഡിഒക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

കൊച്ചി : കൈക്കൂലി കേസിൽ മൂവാറ്റുപുഴ മുൻ ആർഡിഒ വി.ആർ.മോഹനൻ പിള്ളയ്ക്ക് 7 വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരംശിക്ഷ വിധിച്ചത് . 2016 ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട കേസിൽ 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ആർഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് : തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി : ഡാൻസാഫിനെ കണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. നടന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിലെ...

ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം  സര്‍വ്വീസ് പുനരാരംഭിച്ചു

പത്തനംതിട്ട: കോവിഡ് കാലയളവ് മുതല്‍ നിലച്ചിരുന്ന ഗുരുവായൂര്‍- മണ്ണടി ക്ഷേത്രം ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് പുനരാരംഭിച്ചു. അടൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസനവുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി സ്പീക്കറുടെ ആവശ്യപ്രകാരം ജൂലൈ മാസം ഗതാഗത വകുപ്പ്...
- Advertisment -

Most Popular

- Advertisement -