Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി 29ന്

കണ്ണൂർ : എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ വിധി 29ന്. കോടതിയിൽ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം പി.പി ദിവ്യ ആവർത്തിച്ചു. നവീൻ ബാബുവിനെ അപമാനിക്കുക ആയിരുന്നില്ല ദിവ്യയുടെ ഉദ്ദേശമെന്നും അഴിമതിക്കെതിരേയുള്ള പോരാട്ടമാണ് ലക്ഷ്യമിട്ടതെന്നുമാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത് .ചടങ്ങിലേക്ക് കലക്ടർ അനൗദ്യോഗികമായി ക്ഷണിച്ചിരുന്നുവെന്നും ദിവ്യ കോടതിയെ അറിയിച്ചു.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. എഡിഎമ്മിനെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നു ദിവ്യയുടെ പ്രസംഗമെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദിവ്യ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു .ദിവ്യ തന്റെ അധികാര പരിധിക്ക് അപ്പുറത്തുള്ള കാര്യം നടപ്പാക്കാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർബന്ധിച്ചത് അഴിമതിക്ക് തുല്യമാണെന്ന് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ വാദിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓപ്പറേഷൻ സിന്ദൂറിനിടെ സൈനികർക്ക് ഭക്ഷണവുമായെത്തിയ പത്തുവയസ്സുകാരന്റെ പഠനചെലവുകൾ സൈന്യം ഏറ്റെടുക്കും

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിനിടെ പഞ്ചാബിലെ താരവാലി ഗ്രാമത്തിൽ തമ്പടിച്ചിരുന്ന സൈനികർക്ക് ഭക്ഷണവും വെള്ളവുമെത്തിച്ച പത്തു വയസ്സുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് സൈന്യം ഏറ്റെടുക്കും. കരസേനയുടെ ഗോൾഡൻ ആരോ ഡിവിഷനാണ് പഠനച്ചെലവ് ഏറ്റെടുക്കുന്നത്...

സുവേന്ദു അധികാരി സർക്കാർ ബംഗാളിൽ ഗുണ്ടാനിയമം പാസാക്കി

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ ‘വെസ്റ്റ് ബംഗാള്‍ പബ്ലിക് സേഫ്റ്റി ആന്‍ഡ് കണ്‍ട്രോള്‍ ഓഫ് ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് ബില്‍-2026’ പാസാക്കി.പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ മറികടന്ന് നടന്ന വോട്ടെടുപ്പില്‍ 41-നെതിരെ 176 വോട്ടുകള്‍ക്കാണ് ബില്‍...
- Advertisment -

Most Popular

- Advertisement -