Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ണൂർ വിസി...

കണ്ണൂർ വിസി പുനർ നിയമനത്തിന് സർക്കാർ ഉപയോഗിച്ച തന്ത്രം തിരിച്ച് ഉപയോഗിച്ച് ഗവർണർ : കെ മുരളീധരൻ

തിരുവനന്തപുരം : സി പി എംന്റെ കുതന്ത്രങ്ങളെ അതേനാണയത്തിൽ തിരിച്ചടിച്ചു ഗവർണർ സർക്കാരിനെ വെട്ടിലാക്കിയെന്നു കെ മുരളീധരൻ പ്രസ്താവിച്ചു. അധ്യാപകർക്കും ജീവനക്കാർക്കും ക്ഷാമബത്ത, ശമ്പളകുടിശ്ശിക , സറണ്ടർ അടക്കമുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച സർക്കാരിനെതിരെ കെ പി സി ടി എ , ജിസിടി ഒ, കെ പി സി എം എസ് എ സംഘടനകൾ സംയുക്തമായി നടത്തിയ സെക്രട്ടറിയേറ്റു മാർച്ച്‌ ഉത് ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ഭരണം ആകെ കുത്തഴിഞ്ഞ രീതിയിൽ ആയ സാഹചര്യത്തിൽ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മാത്രമല്ല , ഇടതുപക്ഷ നേതാക്കളുടെ ധാർഷ്ട്യം മൂലം പല ജീവനക്കാരുടെയും ജീവൻ പോലും അപകടത്തിൽ ആയ അവസ്ഥ ദാരണമെന്ന് അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന്റെ നിഷേധ സമീപനം മൂലം അധ്യാപകർക്കു ഭീമമായ നഷ്ടം ഉണ്ടായിട്ടുണ്ടെന്നു കെ പി സി ടി എ സംസ്ഥാന പ്രസിഡണ്ട് ആർ അരുൺ കുമാർ അറിയിച്ചു .നാലുവർഷ ഡിഗ്രി പ്രോഗ്രാം നടപ്പിലാക്കിയത് വ്യക്തമായ പഠനം നടത്താത്തത് കാരണമാണ് എന്ന് അനുഭവം കൊണ്ട് വ്യക്തമായതായും ഇലക്ഷൻ പ്രഖ്യാപിക്കുമ്പോൾ 2 ഗഡു ഡി എ പ്രഖ്യാപിച്ചു ജീവനക്കാരുടെ കണ്ണിൽ പൊട്ടിയിടാൻ സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

ഡോ ഗ്ലാഡ്സ്റ്റൺ രാജ് , ദിനേശൻ കെ ടി , ഡോ.പ്രേമചന്ദ്രൻ കീഴോത്ത് , ഫസിൽ അഹമ്മദ്, സ്റ്റാലിൻ രാജഗിരി, ഡോ ആൽസൺ മാർട്,ഡോ ഷിനിൽ ജെയിംസ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍

ന്യൂഡൽഹി: ഹോര്‍മുസ് കടലിടുക്കില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍. ഇതോടെ ഇന്ത്യയുടെ താല്‍പര്യങ്ങള്‍ ഏത് യുദ്ധകാലാവസ്ഥയിലും കൃത്യമായി സംരക്ഷിക്കുന്ന നായകനായി പ്രധാനമന്ത്രി മാറുകയാണ്. മോദിയുടെ ഈ നയതന്ത്രം...

മന്ത്രിയുടെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപം ഓട നിർമാണം: കോൺഗ്രസുകാരും പൊലീസും തമ്മിൽ തർക്കം‌

പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിന്റെ കെട്ടിടത്തിനു സമീപത്തെ ഓട നിർമാണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പത്തനംതിട്ട കൊടുമണ്ണിൽ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ‌ തർക്കം. പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപ്...
- Advertisment -

Most Popular

- Advertisement -