Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമണ്ണഞ്ചേരിയിലെ മോഷണത്തിന്...

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ്

ആലപ്പുഴ : മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു.എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണ്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ 18 കേസുകളും കേരളത്തിൽ 8 കേസുകളും ഉണ്ട്. മണ്ണഞ്ചേരിയിലെത്തിയതും ഇയാൾ തന്നെയാണെന്നും പോലീസ് പറഞ്ഞു. നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്.

14പേരാണ് മോഷണ സംഘത്തിലുള്ളത്. കുടുംബ സമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. ഇവർ പല ഭാഗങ്ങളിലായി താവളമടിച്ചാണ് മോഷണം നടത്തുന്നത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടിയിട്ടുണ്ട്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് സമ്മാനിച്ചു

തിരുവനന്തപുരം : തന്റെ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ് മാധവന്...

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നു പി പി ദിവ്യയെ നീക്കി : മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പ്രതിയാക്കിയ പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും നീക്കി .കെ.കെ.രത്‌നകുമാരിയായിരിക്കും പകരം പ്രസിഡന്റ്...
- Advertisment -

Most Popular

- Advertisement -