Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerകേരളാ പ്രദേശ്...

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ വാർഷിക സമ്മേളനം

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ വാർഷിക സമ്മേളനം പത്തനംതിട്ട രാജീവ് ഭവനിൽ നടന്നു. ഡി.സി.സി.പ്രസിഡൻറ് പ്രഫ.സതീഷ് കൊച്ചുപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയത്തിന്റെ കോർപ്പറേറ്റ് വത്കരണം അവസാനിപ്പിക്കണം എന്ന് അദ്ദേഹം പ്രസ്താവിച്ചു.

കെ.പി.സി.സി.നയരൂപീകരണ സമിതി ചെയർമാൻ ജെ.എസ്. അടൂർ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി ദർശൻ വേദി സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ ആമുഖ പ്രഭാഷണം നടത്തി. കെ.പി.ജി.ഡി.ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്രീയവും സാമ്പത്തിക വികസനവും എന്ന വിഷയത്തിൽ പ്രദീപ് കുളങ്ങര പ്രഭാഷണം  നടത്തി.

ഗാന്ധി ദർശൻ സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ.ഗോപീ മോഹൻ,
ജില്ലാ ജനറൽ സെക്രട്ടറി ശ്രീദേവി ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗങ്ങളായ എലിസബത്ത് അബു, ഏബൽ മാത്യു, ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.ഷൈനി ജോർജ്ജ്, അബ്ദുൾ കലാം ആസാദ്, സെക്രട്ടറിമാരായ ജോസ് പനച്ചക്കൽ, അനൂപ് മോഹൻ, കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ചെയർ പേഴ്സൺ ലീലാ രാജൻ  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി

കൊച്ചി : വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിച്ചു. ഉച്ചയ്ക്ക് ശേഷം ജയിലിൽ എത്താൻ ആണ്‌ നിർദേശം.11 വർഷത്തിന് ശേഷമാണ്...

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ (12/06/2024) ബുധൻ ● ആലപ്പുഴ: ചേര്‍ത്തല- മാരാരിക്കുളം റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് 34 (കുറുപ്പന്‍ കുളങ്ങര റോഡ് ഗേറ്റ്)  അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. ● അമ്പലപ്പുഴ: അമ്പലപ്പുഴ - ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -